ന്യൂഡല്‍ഹി: അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഇന്ത്യയില്‍ നിന്നുള്ള 31 മത്സ്യത്തൊഴിലാളികളെ പാകിസ്താന് പിടികൂടി. അഞ്ച് കപ്പലുകളും പിടിച്ചെടുത്തിട്ടുണ്ട്. പാകിസ്താന് എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിലേക്കാണ് ഇന്ത്യയില്‍ നിന്നുള്ള കപ്പലുകള്‍ നുഴഞ്ഞു കയറിയതെന്നും, പട്രോളിംഗിനിടെയാണ് ഇത് കണ്ടെത്തിയതെന്നും പാകിസ്താന് മാരിടൈം സെക്യൂരിറ്റി ഏജന്‍സി പറഞ്ഞു.
അഞ്ച് ബോട്ടുകളോടൊപ്പം 31 ജീവനക്കാരേയും അറസ്റ്റ് ചെയ്തതായും ഇവര്‍ പറഞ്ഞു. കറാച്ചിയിലേക്കാണ് ഈ ബോട്ടുകള്‍ കൊണ്ടുപോയിരിക്കുന്നത്. അതിര്‍ത്തി ലംഘിക്കുന്നുവെന്നാരോപിച്ച് ഇതിനും മുന്‍പും പാകിസ്താന് ഇന്ത്യയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പാകിസ്താനിലെ ജയിലുകളില്‍ തടവില്‍ കഴിഞ്ഞിരുന്ന 628ഓളം പേരെ ഈ വര്‍ഷം ആദ്യം പാകിസ്താന് വിട്ടയച്ചിരുന്നു. 51 സാധാരണക്കാരും 577 മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടെയാണിത്. ഇന്ത്യയും 355 പാകിസ്താനി തടവുകാരെ വിട്ടയച്ചിരുന്നു. ഇതില്‍ 282 സാധാരണക്കാരും 73 മത്സ്യത്തൊഴിലാളികളും ഉള്‍പ്പെടുന്നു.
Comments