തീവണ്ടി പോകുമ്പോൾ സ്‌കൂൾ ഒന്നായി കുലുങ്ങും; ചിതലരിച്ച് മേൽക്കൂര, ഓടുകൾ നിലത്ത്; പ്രതിഷേധവുമായി രക്ഷകർത്താക്കൾ; പഠനം തുടങ്ങാനാകാതെ തിരൂർ എ.എം.എൽ.പി.സ്‌കൂൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തീവണ്ടി പോകുമ്പോൾ സ്‌കൂൾ ഒന്നായി കുലുങ്ങും; ചിതലരിച്ച് മേൽക്കൂര, ഓടുകൾ നിലത്ത്; പ്രതിഷേധവുമായി രക്ഷകർത്താക്കൾ; പഠനം തുടങ്ങാനാകാതെ തിരൂർ എ.എം.എൽ.പി.സ്‌കൂൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2022, 12:26 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം : സംസ്ഥാന വ്യാപകമായി ഇന്ന് സ്‌കൂൾ തുറന്നപ്പോൾ അദ്ധ്യയനം ആരംഭിക്കാതെ തിരൂർ എ.എം.എൽ.പി.സ്‌കൂൾ. അപകട ഭീഷണി നേരിടുന്ന സ്‌കൂളിൽ ഇതുവരെയും അറ്റകുറ്റപ്പണി നടത്താതിരുന്നതോടെയാണ് അദ്ധ്യയനം ആരംഭിക്കുന്നതിന് തടസ്സമായത്. രാവിലെ സ്‌കൂളിലെത്തിയ  രക്ഷിതാക്കൾ സ്‌കൂളിന് മുൻപിൽ പ്രതിഷേധിച്ചു.

ഒരു ഇടവേളയ്‌ക്ക് ശേഷം സ്‌കൂൾ തുറന്നപ്പോൾ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചിട്ടുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു രക്ഷകർത്താക്കൾ.  എന്നാൽ ഇതിന് വിപരീതമായ കാഴ്ചയാണ് സ്‌കൂളിൽ കണ്ടത്. മേൽക്കൂരയിലെ ഓടുകൾ പലതും പൊട്ടി നിലത്തു വീണിട്ടുണ്ട്. ചിതലരിച്ച് മേൽക്കൂരയുടെ ഭാഗങ്ങളും അടർന്നു വീണിട്ടുണ്ട്. ഇതെല്ലാം കണ്ടതോടെ രക്ഷിതാക്കൾ അദ്ധ്യയനം തുടങ്ങാൻ അനുവദിക്കില്ലെന്ന് ് പറഞ്ഞ് സ്‌കൂളിന് പുറത്ത് പ്രതിഷേധം ആരംഭിക്കുകയായിരുന്നു.

ഒന്ന് മുതൽ നാലുവരെ ക്ലാസുകളിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഏകദേശം 50 ഓളം കുട്ടികൾ നാല് ക്ലാസുകളിലുമായി പഠിക്കുന്നുണ്ട്. മാനേജ്‌മെന്റിന്റെ സ്വത്ത് അവകാശ തർക്കത്തെ തുടർന്നാണ് സ്‌കൂളിൽ അറ്റകുറ്റപ്പണി നടത്താത്തത് എന്നാണ് രക്ഷിതാക്കൾ പറയുന്നത്. ഏത് നിമിഷവും നിലം പതിക്കുമെന്ന അവസ്ഥയിലാണ് സ്‌കൂൾ കെട്ടിടം.

ഈ അവസ്ഥയിൽ കുട്ടികളെ സ്‌കൂളിലേക്ക് അയക്കാൻ കഴിയില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഞങ്ങൾക്ക് ഞങ്ങളുടെ കുട്ടികളാണ് വലുത്. റെയിൽവേ ട്രാക്കിലൂടെ തീവണ്ടി പോകുമ്പോൾ സ്‌കൂൾ ഒന്നായിട്ട് കുലുങ്ങും. എപ്പോഴാണ് നിലംപൊത്തുകയെന്ന് പറയാൻ പറ്റില്ല. അതുകൊണ്ട് കുട്ടികളെ പഠിക്കാൻ വിടാൻ സാധിക്കില്ല. ഇതിനെന്തെങ്കിലും ഒരു പരിഹാരം കാണണം. സ്‌കൂളിന്റെ അവസ്ഥ നേരത്തെ തന്നെ അദ്ധ്യാപകരുടെയും മാനേജ്‌മെന്റയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ മാനേജ്‌മെന്റിന്റെ ആളുകൾ ഈ ഭാഗത്തേക്കേ വരുന്നില്ല. നേരത്തെ നാട്ടുകാരിൽ നിന്നും മറ്റും പിരിവെടുത്താണ് സ്‌കൂളിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നതെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.

Tags: schoolProtestthirur
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies