കീവ്; യുക്രെയ്‌നും റഷ്യയും തമ്മിലുള്ള യുദ്ധം രണ്ടാം ദിവസം പിന്നിടുമ്പോൾ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിറിയൻ പ്രസിഡന്റായ ബാഷർ അൽ അസ്സാദ്. ഇത് ചരിത്രത്തിന്റെ തിരുത്തലാണെന്ന് അദ്ദേഹം പറഞ്ഞു.
യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തെ അദ്ദേഹം പ്രശംസിച്ചു. ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത് ചരിത്രത്തിന്റെ ഒരു തിരുത്തലാണെന്നാണ് അദ്ദേഹം പറഞ്ഞത്. സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം ചരിത്രത്തിന്റെ തിരുത്തലും ആഗോള ക്രമത്തിൽ സന്തുലിതാവസ്ഥ പുന: സ്ഥാപിക്കലുമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയുടെ നിലപാട് ശരിയാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സിറിയ റഷ്യയ്‌ക്കൊപ്പം നിൽക്കുന്നതെന്നും നാറ്റോ വിപുലീകരണത്തെ നേരിടുന്നത് റഷ്യയുടെ അവകാശമാണെന്നും സിറിയൻ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. അതേസമയം പുടിനെ പ്രശംസിച്ച് യുദ്ധത്തെ ന്യായീകരിക്കുന്നത് ശവംതീനി കഴുകൻമാരുടെ രീതിയാണെന്ന രീതിയിലുള്ള ശക്തമായ വിമർശനം സിറിയൻ പ്രസിഡന്റിനെതിരെ ഉയരുന്നത്.
Comments