തോക്ക് കൈയിലെടുത്തത് യുദ്ധം ചെയ്യാനല്ല; ആയുധമെടുത്തുളള ചിത്രം ആളുകളെ പ്രചോദിപ്പിക്കാനെന്ന് യുക്രെയ്ൻ സുന്ദരി, സൈന്യത്തിൽ ചേർന്നുവെന്ന വാർത്ത തളളി മുൻ മിസ് യുക്രെയ്ൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തോക്ക് കൈയിലെടുത്തത് യുദ്ധം ചെയ്യാനല്ല; ആയുധമെടുത്തുളള ചിത്രം ആളുകളെ പ്രചോദിപ്പിക്കാനെന്ന് യുക്രെയ്ൻ സുന്ദരി, സൈന്യത്തിൽ ചേർന്നുവെന്ന വാർത്ത തളളി മുൻ മിസ് യുക്രെയ്ൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2022, 07:38 pm IST
Facebook
Twitter
WhatsAppTelegram

കീവ്: റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തെ പ്രതിരോധിക്കാൻ സൈന്യത്തിൽ ചേർന്നുവെന്ന വാർത്ത തളളി അനസ്താസിയ ലെന്ന. മുൻ മിസ് യുക്രെയ്ൻ അനസ്താസിയ ലെന്ന സൈന്യത്തിൽ ചേർന്നതായി വാർത്ത ലോകമാകെ പ്രചരിച്ചിരുന്നു. മോഡൽ തോക്ക് പിടിച്ച നിൽക്കുന്ന ചിത്രവും ആഗോള ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സുന്ദരിയുടെ ധീരതയെയും രാജ്യസ്‌നേഹത്തെയും പ്രകീർത്തിച്ച് നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു.

മോഡൽ തോക്ക് പിടിച്ച് നിൽക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടതിന് ശേഷമാണ് വാർത്ത പ്രചരിച്ചത്. മുൻ മിസ് യുക്രെയ്ൻ സൈന്യത്തിൽ ചേർന്നതായി തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. താൻ തോക്ക് പിടിച്ചിരിക്കുന്ന ഫോട്ടോ യുദ്ധബാധിതരായ രാജ്യത്തെ പൗരന്മാരെ ‘പ്രചോദിപ്പിക്കാൻ’ മാത്രമാണെന്ന് മോഡൽ വ്യക്തമാക്കി. താൻ സൈനിക സേനയിൽ ചേർന്നിട്ടില്ലെന്ന് അവർ ഇൻസ്റ്റാഗ്രാമിലൂടെ സ്ഥിരീകരിച്ചു.

ലെന്ന എഴുതി, ‘ഞാൻ ഒരു സൈനികനല്ല, ഒരു മനുഷ്യൻ. നിലവിലെ സാഹചര്യം കാരണം ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നു! ഞാൻ ഒരു സൈനികനല്ല, ഒരു സ്ത്രീ, വെറും സാധാരണ മനുഷ്യൻ. എന്റെ രാജ്യത്തെ എല്ലാ ആളുകളെയും പോലെ ഒരു വ്യക്തി. എല്ലാ ചിത്രങ്ങളും ആളുകളെ പ്രചോദിപ്പിക്കാനുള്ള എന്റെ പ്രൊഫൈൽ. ദശലക്ഷക്കണക്കിന് ആളുകളെപ്പോലെ എനിക്ക് ബുധനാഴ്ച വരെ ഒരു സാധാരണ ജീവിതം ഉണ്ടായിരുന്നു. ഞങ്ങളുടെ യുക്രെയ്നിലെ സ്ത്രീകൾ ശക്തയും ആത്മവിശ്വാസവും ഉളളവർ ആണെന്ന് കാണിക്കുന്നതല്ലാതെ ഞാൻ ഒരു പ്രചരണവും നടത്തുന്നില്ല. എന്റെ രാജ്യത്തോടുള്ള എല്ലാ ശ്രദ്ധയും പിന്തുണയും ഞാൻ അഭിനന്ദിക്കുന്നു, യുക്രെയ്‌നിലെ എല്ലാ ആളുകളും റഷ്യൻ ആക്രമണത്തിനെതിരെ എല്ലാ ദിവസവും പോരാടുന്നു, ഞങ്ങൾ വിജയിക്കും!

മുൻ മിസ് യുക്രെയ്ൻ തന്റെ മുൻ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ എഴുതിയത് ഇങ്ങനെയാണ് ”രാജ്യത്തിന് വേണ്ടി പോരാടാൻ നിരവധി ആളുകൾ തയ്യാറാണ്. അവർ എന്നോട് ആയുധങ്ങൾ ആവശ്യപ്പെടുന്നു. പലർക്കും സൈനിക പശ്ചാത്തലമുണ്ട്, അതുകൊണ്ടാണ് ഞങ്ങൾ സിവിലിയൻ പ്രതിരോധം നിർമ്മിച്ചത്. തങ്ങളുടെ രാജ്യത്തെക്കുറിച്ച് അഭിമാനിക്കുന്ന ഏതൊരു പുരുഷനും സ്ത്രീക്കും ആയുധമെടുത്ത് അതിനെ പ്രതിരോധിക്കാൻ കഴിയും.

2015ൽ മിസ് ഗ്രാൻഡ് ഇന്റർനാഷണൽ സൗന്ദര്യമത്സരത്തിൽ അനസ്താസിയ ലെന്ന മിസ് യുക്രെയ്ൻ കിരീടം നേടിയിരുന്നു. കീവിലെ സ്ലാവിസ്റ്റിക് സർവകലാശാലയിൽ നിന്ന് ബിരുദവും നേടിയിട്ടുണ്ട്.

 

 

Tags: militarysocial mediaUkraine WarAnastasiia Lenna
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies