യുക്രെയ്‌നിൽ നിന്ന് രക്ഷിച്ചാൽ മാത്രമേ അത് രക്ഷൗദൗത്യമാകു, ഞങ്ങൾ വിമാനം കയറിയത് റൊമാനിയയിൽ നിന്ന്; ഇന്ത്യയിൽ കാല് കുത്തിയ ഉടൻ മോദി സർക്കാരിനെതിരെ തിരിഞ്ഞ് കോൺഗ്രസ് നേതാവിന്റെ മകൾ; ഏറ്റെടുത്ത് പ്രചരിപ്പിച്ച് രാഹുൽ ഗാന്ധി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുക്രെയ്‌നിൽ നിന്ന് രക്ഷിച്ചാൽ മാത്രമേ അത് രക്ഷൗദൗത്യമാകു, ഞങ്ങൾ വിമാനം കയറിയത് റൊമാനിയയിൽ നിന്ന്; ഇന്ത്യയിൽ കാല് കുത്തിയ ഉടൻ മോദി സർക്കാരിനെതിരെ തിരിഞ്ഞ് കോൺഗ്രസ് നേതാവിന്റെ മകൾ; ഏറ്റെടുത്ത് പ്രചരിപ്പിച്ച് രാഹുൽ ഗാന്ധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2022, 11:03 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: യുക്രെയ്‌നില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷപെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി കൂട്ടുപിടിച്ചത് കോണ്‍ഗ്രസ് നേതാവിന്റെ മകളെ. ‘ഒഴിപ്പിക്കുന്നത് ആരുടേയും ഔദാര്യമല്ലെന്നും,  അത് കടമയാണെന്നുമാണ്’ യുക്രെയ്‌നില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥിനിയുടെ വാക്കുകള്‍ പങ്കുവച്ച് കൊണ്ട് രാഹുല്‍ ഗാന്ധി ഇന്നലെ കേന്ദ്രത്തെ വിമര്‍ശിച്ചത്. ഓപ്പറേഷന്‍ ഗംഗയെ ഒരു രക്ഷാദൗത്യമായി പറയാനാകില്ലെന്നാണ് ഇന്ത്യയിലെത്തിയ ശേഷം വിശാഖ യാദവ് എന്ന വിദ്യാര്‍ത്ഥിനി ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞത്. യുക്രെയ്‌നില്‍ നിന്ന് തങ്ങളെ രക്ഷിച്ചെങ്കില്‍ മാത്രമേ അതിനെ രക്ഷാദൗത്യമെന്ന് വിളിക്കാനാകൂ എന്നും അതിര്‍ത്തി രാജ്യങ്ങളിലെത്തിച്ച ശേഷമാണ് തങ്ങളെ ഇന്ത്യയിലേക്ക് എത്തിക്കാനായതെന്നുമായിരുന്നു ഈ വിദ്യാര്‍ത്ഥിനിയുടെ വിമര്‍ശനം.

‘ ഓപ്പറേഷന്‍ ഗംഗയെ ഒരു മികച്ച രക്ഷാദൗത്യമായി കാണാനാകില്ല. കാരണം അയല്‍രാജ്യങ്ങളിലെത്തിയ ശേഷമാണ് വിദ്യാര്‍ത്ഥികളെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ സാധിച്ചത്. യുക്രെയ്‌ന് ഉള്ളില്‍ നിന്നും ഞങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അവര്‍ക്ക് സാധിച്ചില്ല. റൊമാനിയ വരെ ഞങ്ങള്‍ സ്വയം എത്തിപ്പെടുകയായിരുന്നു. റൊമാനിയയില്‍ നിന്നും ഇന്ത്യയിലേക്ക് ഞങ്ങളെ എത്തിച്ചതിനെ ഒരിക്കലും ഒരു രക്ഷാദൗത്യമെന്ന് വിളിക്കാനാകില്ല’ എന്നുമാണ് വിശാഖ ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഈ വീഡിയോ ക്ലിപ്പ് പങ്കുവച്ചു കൊണ്ടായിരുന്നു രാഹുലിന്റെ വിമര്‍ശനം. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജെവാലയും ഇതേ വീഡിയോ പങ്കുവച്ച് കൊണ്ട് കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. മോദി സര്‍ക്കാര്‍ വ്യാജ പിആര്‍ വര്‍ക്കിനെ ഇന്ത്യയുടെ മകള്‍ പൊളിച്ചടുക്കി എന്നായിരുന്നു രണ്‍ദീപ് സിങ്ങിന്റെ ആരോപണം.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ പെണ്‍കുട്ടി ഉത്തരാഘണ്ഡില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് സുമിത്ര കുമാരി യാദവിന്റെ മകളാണ്. സുമിത്ര കുമാരി തന്നെ രാഹുലിന്റെ വീഡിയോ പങ്കു വച്ച് കൊണ്ട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മകളോട് ഇതേ പോലെ തന്നെ മുന്നോട്ട് പോകണമെന്ന ഉപദേശവും സുമിത്ര കുമാരി നല്‍കുന്നു. യുവമോര്‍ച്ച നാഷണല്‍ സെക്രട്ടറി ഗൗരവ് ഗൗതം ഉള്‍പ്പെടെയുള്ളവര്‍ രാഹുലിന്റേയും കോണ്‍ഗ്രസിന്റേയും വെറുപ്പ് രാഷ്‌ട്രീയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ‘കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ നുണകള്‍ പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഏറ്റവും മികച്ച നയതന്ത്രബന്ധം ഉപയോഗിച്ചാണ് ഇന്ത്യ രക്ഷിച്ച് കൊണ്ടുവരുന്നത്. ഇത്തരം വിമര്‍ശനങ്ങള്‍ ഏറ്റവും തരം താണതാണ്. കോണ്‍ഗ്രസിന്റെ നിലവാരത്തകര്‍ച്ചയാണ് ഇത് കാണിക്കുന്നതെന്നും’ ഗൗരവ് ഗൗതം പറഞ്ഞു.

Tags: Rahul GandhiMODI GOVTevacuationUkraine War
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies