തെറ്റുപറ്റിയാൽ പാർട്ടി തിരുത്തും, പക്ഷെ വർഷങ്ങളെടുക്കും: സിപിഎമ്മിന്റെ തെറ്റുതിരുത്തൽ തുടരുന്നു
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെറ്റുപറ്റിയാൽ പാർട്ടി തിരുത്തും, പക്ഷെ വർഷങ്ങളെടുക്കും: സിപിഎമ്മിന്റെ തെറ്റുതിരുത്തൽ തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2022, 09:03 pm IST
Facebook
Twitter
WhatsAppTelegram

തെറ്റ് കണ്ടാൽ പാർട്ടി തിരുത്തും. പക്ഷെ അത് തെറ്റായിരുന്നു എന്ന് പാർട്ടിക്ക് തോന്നണം. മുൻപ് സ്വീകരിച്ച നിലപാടുകൾ തെറ്റായിരുന്നു എന്ന് പാർട്ടിക്ക് മനസ്സിലാവണമെങ്കിൽ ചുരുങ്ങിയത് പത്ത് വർഷമെങ്കിലും എടുക്കും. ഇതിനു നിരവധി ഉദാഹരണങ്ങൾ കമ്യുണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ നമുക്ക് കാണാൻ സാധിക്കും.

ഒരു കാലത്ത് ആഗോള വൽക്കരണം ആയിരുന്നു കമ്മ്യുണിസ്റ്റ് പാർട്ടിയുടെ അഥവാ സിപിഎമ്മിന്റെ മുഖ്യ ശത്രു. വിദേശ നിക്ഷേപങ്ങങ്ങളെക്കുറിച്ചോ , വിദേശ സർവ്വകലാശാലകളെക്കുറിച്ചോ പാർട്ടിക്ക് ചിന്തിക്കാൻ പോലും ആവുമായിരുന്നില്ല . പക്ഷെ പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾക്ക് അമേരിക്കൻ ചികിത്സ ഒഴിച്ച് കൂടാനാവാതെ വരികയും പാർട്ടി നേതാക്കളുടെ മക്കൾ വിദേശ രാജ്യങ്ങളിൽ പഠനവും, ജോലിയും, ബിസിനസ്സും ആരംഭിച്ചതോടെ പതുക്കെ ചില തിരിച്ചറിവിലേക്ക് പാർട്ടി എത്തുകയാണ് .

നവലിബറൽ സാമ്പത്തിക നയങ്ങളെയും, ആഗോളവൽകരണ ഉദാര വൽക്കരണ നയങ്ങളെയും പുൽകാൻ ഒരുങ്ങുകയാണ് സി പി എം . മുൻപ് സ്വീകരിച്ച നിലപാടുകളിൽ പലതും കലഹരണപ്പെട്ടെന്നാണ് പുതിയ കണ്ടു പിടുത്തം . നവകേരളത്തിനായി പുതിയ നയരേഖയാണ് പാർട്ടി സമ്മേളനത്തിൽ പിണറായി വിജയൻ മുന്നോട്ടു വെയ്‌ക്കുന്നത് .

വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ വൽക്കരണം, വിദേശ നിക്ഷേപം, ട്രാക്ടർ അടക്കമുള്ള കാർഷിക യന്ത്രങ്ങളുടെ വിദേശ ഇറക്കുമതി, കമ്പ്യൂട്ടർ സാക്ഷരത, ഇവയെല്ലാം കേരളത്തിൽ കൊണ്ട് വരുന്നതിൽ തെറ്റില്ലെന്നാണ് പാർട്ടിയുടെ പുതിയ നിലപാട്.

പക്ഷേ പാർട്ടി മറന്നു പോകുന്നതോ, പൊതു ജനങ്ങൾ പാർട്ടിയെ ഓർമ്മിപ്പിക്കുന്നതോ ആയ ചിലതുണ്ട് .

പണ്ട് വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ വൽക്കരണത്തിനെതിരെയും, സ്വാശ്രയ കോളേജിനെതിരെയും സമരം നടത്തി സിപിഎം കേരളത്തിന്റെ തെരുവിൽ കലാപം നടത്തിയ കാലം. കൂത്ത്പറമ്പിലെ പോലീസ് വെടിവെപ്പ് . അതിന്റെ പേരിൽ കേരളത്തെ കലാപ ഭൂമിയാക്കിയ കാലം . സി പി എം മറന്നാലും കേരളം മറക്കില്ല . എസ് എഫ് ഐ യുടെ സമരം മൂലം എത്രയോ വിദ്യർത്ഥികളാണ് , ഉപരി പഠനം അവസാനിപ്പിച്ചത് ? എത്രയോ വിദ്യാർത്ഥികളാണ് മറ്റു സംസ്ഥനങ്ങളിലേക്ക് പഠനത്തിനായി ചേക്കേറിയത് .

1994ൽ കൂത്തുപറമ്പിൽ, അന്നത്തെ സഹകരണമന്ത്രിയായിരുന്ന എം.വി.രാഘവനെ സ്വാശ്രയ മെഡിക്കൽ കോളജിനെതിരായ സമരത്തിന്റെ ഭാഗമായാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ തടഞ്ഞത്. പോലീസ് വെടിവയ്പ്പിൽ അന്ന് അഞ്ചു പ്രവർത്തകർ കൊല്ലപ്പെട്ടു. രാഘവനെ കൊലപ്പെടുത്താൻ പാർട്ടി പദ്ധതിയിട്ടുവെന്നും , അതിന്റെ ഭാഗമായാണ് വഴി തടഞ്ഞതെന്നും അന്ന് ആരോപണം ഉയർന്നിരുന്നു . കൂത്ത് പറമ്പ് വെടിവെപ്പിൽ അഞ്ചു രക്തസാക്ഷികളെ സൃഷ്ടിച്ചു, അതിന്റെ ബലത്തിൽ അധികാരത്തിലേറിയ പാർട്ടി, ആ പാർട്ടി കണ്ണൂരിൽ നിന്ന് തന്നെ മുഖ്യമന്ത്രിക്കസേരയിലേക്ക് സംഭാവന ചെയ്ത പിണറായി വിജയൻ തന്നെ പാർട്ടി സമ്മേളനത്തിൽ , സ്വകാര്യ കോളേജുകൾക്ക് വേണ്ടി വാദിച്ച് നയരേഖ അവതരിപ്പിക്കുന്നത് മറ്റൊരു വിരോധഭാസം .

കേരളം വ്യവസായ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി പരമ്പരാഗത തൊഴിൽ മേഖലകളിലും, യന്ത്രവത്കരണം നടപ്പാക്കുമെന്നും, പഞ്ചായത്തുകൾ തോറും കംപ്യുട്ടർ സാക്ഷരതാ കേന്ത്രങ്ങൾ തുടങ്ങണമെന്നുമൊക്കെയാണ് മറ്റു നയപ്രഖ്യാപനങ്ങൾ. പണ്ട് ട്രാക്ടറിനെതിരെ സമരം ചെയ്തതും, കംപ്യൂട്ടറിനെതിരെ സമരം ചെയ്തതും പാർട്ടി മറന്നാലും ക്യൂബ മുകുന്ദന്മാർ കേരളത്തെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും .പാർട്ടി പറയുന്നത് കേട്ട് സമരത്തിനിറങ്ങി രക്തസാക്ഷികൾ ആയവരും, പോലീസിന്റെ തല്ല് കൊണ്ട് നടുവൊടിഞ്ഞവരുമൊക്കെ നിരവധിയാണ് .

എന്തായാലും പാർട്ടി തിരുത്തലിന്റെ പാതയിൽ ആണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷുകാർക്കൊപ്പം നിന്ന് ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റുകയും , സ്വാതന്ത്ര്യ ദിനം കരിദിനം ആചരിക്കുകയും ചെയ്ത പാർട്ടി വർഷങ്ങൾ കഴിഞ്ഞാണ് , ഇന്ത്യൻ ദേശീയ പതാക ഉയർത്തി തുടങ്ങിയത് , അതും ഒരു തിരുത്തൽ ആണ് . തിരുത്താൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വരും .

കൂത്ത് പറമ്പ് വെടിവയ്പ് പിന്നിട്ട് ഇരുപത്തിയെട്ട് വര്ഷം കഴിഞ്ഞാണ് പാർട്ടി വിദ്യാഭ്യസ മേഖലയിൽ തങ്ങൾക്ക് സംഭവിച്ച തിരുത്ത് എറ്റു പറയുന്നത് . എന്തായാലും നമോ നമസ്തേ രക്ത പതാകെ … എന്ന ഗാനത്തിനൊപ്പം , പുഷ്പനെ അറിയാമോ എന്ന പാട്ടും സഖാക്കൾ ഉച്ചത്തിൽ തന്നെ ഇനിയും പാടുമെന്ന് പ്രതീക്ഷിക്കാം ….

Tags: CPMCommunist Party
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies