ചെന്നൈ : തമിഴ് ചലച്ചിത്ര സംവിധായിക ഐശ്വര്യ രജനികാന്ത് ആശുപത്രിയിൽ. പനിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഐശ്വര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഐശ്വര്യയുടെ ആരോഗ്യനില തൃപ്തികരമാണ്.
അടുത്തിടെ ഐശ്വര്യയ്ക്ക് കൊറോണ പിടിപെട്ടിരുന്നു. ഇത് ഭേദമായെങ്കിലും കൊറോണാന്തര രോഗങ്ങൾ രൂക്ഷമായി അനുഭവപ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമാണ് ഇപ്പോഴുണ്ടായിരിക്കുന്ന പനിയും തലകറക്കവുമെന്നാണ് ഐശ്വര്യ പറയുന്നത്.
കൊറോണയ്ക്ക് മുൻപുള്ള ജീവിതം, ശേഷമുള്ള ജീവിതം. വീണ്ടും പനിയും തലകറക്കവും ഉണ്ടായി. ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ ഇവിടെ വലിയ പ്രചോദനം നൽകുന്ന ഡോക്ടർമാർക്കൊപ്പം ഇരിക്കുമ്പോൾ അവശതയൊന്നും തോന്നുന്നില്ലെന്നും ഐശ്വര്യ പറഞ്ഞു.
തന്നെ ചികിത്സിക്കുന്ന ഡോക്ടറെയും ഐശ്വര്യ അഭിനന്ദിച്ചു.
Comments