തിരുവനന്തപുരം : സാക്ഷി പറഞ്ഞയാളുടെ പിതാവിനെ ഗുണ്ട വെട്ടിപ്പരിക്കേൽപ്പിച്ചു. കാഞ്ഞിരംകുളത്താണ് സംഭവം. ഇതിൽ പ്രകോപിതരായ നാട്ടുകാർ ഗുണ്ടയെ തിരിച്ചുവെട്ടി.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. പ്രദേശവാസിയായ രാഹുൽ രാജ് ആണ് ആക്രമണം നടത്തിയത്. കേസിൽ പുത്തളം സ്വദേശി പ്രതികൂലമായി സാക്ഷിപറഞ്ഞതിനെ തുടർന്ന് രാഹുൽ രാജിനെ ഗുണ്ടാ നിയമപ്രകാരം ജയിലിൽ അടച്ചിരുന്നു. ജയിൽമോചിതനായ ശേഷമാണ് ഇയാൾ ആക്രമണം നടത്തിയത്. അന്നേദിവസം സാക്ഷി പറഞ്ഞയാളുടെ വീട്ടിലെത്തിയ രാഹുൽ പിതാവിനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
പുത്തളം സ്വദേശി വിധുകുമാറിനാണ് പരിക്കേറ്റത്.
ഇതിൽ പ്രകോപിതരായ നാട്ടുകാർ സംഘം ചേർന്നെത്തി രാഹുലിനെ വെട്ടി. ആക്രമണം ചെറുക്കാൻ വന്ന സഹോദരൻ ഷാഹുലിനും പരിക്കേറ്റു. സംഭവം അറിഞ്ഞെത്തിയ പോലീസ് ആണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Comments