കൊച്ചി: അന്താരാഷ്ട്ര വനിത ദിനമായ ഇന്ന് കൊച്ചി മെട്രോയിൽ വനിതകൾക്ക് തികച്ചും സൗജന്യമായി യാത്രചെയ്യാം. ഏതുസ്റ്റേഷനുകളിലേക്കും പരിധിയില്ലാത്ത സൗജന്യയാത്രയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു. വനിതാദിനാഘോഷത്തിന്റെ ഭാഗമായി വിവിധ സ്റ്റേഷനുകളിൽ ആകർഷകമായ മത്സരങ്ങളും വ്യത്യസ്തമായ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
പെൺകുട്ടികൾക്കായി കൊച്ചി മെട്രോ ക്യൂട്ട് ബേബി ഗേൾ മത്സരവും സംഘടിപ്പിച്ചിരുന്നു. കുഞ്ഞുങ്ങളുടെ രസകരമായ നിമിഷങ്ങൾ ക്ലിക്ക് ചെയ്ത് കെഎംആർഎല്ലിന് അയച്ചുകൊടുക്കുന്നവർക്കാണ് സമ്മാനം ലഭിക്കുക. മത്സരത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് 20 പേരെ തിരഞ്ഞെടുത്തു. ഇതിന് പിന്നാലെ അവസാന ഘട്ടത്തിലേക്ക് 19 പേരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് കൊച്ചി മെട്രോ ഒരുക്കുന്ന വേദിയിൽ ഫൈനൽ വിജയികളാകുന്ന മൂന്ന് പേർക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കുമെന്ന് കെഎംആർഎൽ അറിയിച്ചു.
Comments