തൊടുപുഴ: യുവതിയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു. ഇടുക്കി ജില്ലയിലെ മുട്ടത്താണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മഞ്ഞപ്ര സ്വദേശിനി സോനയെ(25) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ സോനയുടെ മുന്‍ ഭർത്താവും മുട്ടം സ്വദേശിയുമായ രാഹുൽ രാജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബ പ്രശ്‌നങ്ങളെ തുടർന്നുണ്ടായ വഴക്കിനിടെ സോനയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് രാഹുൽ പോലീസിന് മൊഴി നൽകിയിരിക്കുന്നത്.















