മനുഷ്യത്വ ഇടനാഴി തുറന്ന അവസരം പരമാവധി പ്രയോജനപ്പെടുത്തണം; വിദ്യാർത്ഥികൾക്ക് പുതിയ മാർഗ നിർദ്ദേശങ്ങളുമായി ഇന്ത്യൻ എംബസി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മനുഷ്യത്വ ഇടനാഴി തുറന്ന അവസരം പരമാവധി പ്രയോജനപ്പെടുത്തണം; വിദ്യാർത്ഥികൾക്ക് പുതിയ മാർഗ നിർദ്ദേശങ്ങളുമായി ഇന്ത്യൻ എംബസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2022, 09:52 pm IST
Facebook
Twitter
WhatsAppTelegram

കീവ്: യുദ്ധമുഖത്ത് കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പുതിയ നിർദ്ദേശങ്ങളുമായി ഇന്ത്യൻ എംബസി.യുക്രെയ്നിൽ മനുഷ്യത്വ ഇടനാഴി തുറന്ന പശ്ചാത്തലത്തിൽ ഈ അവസര പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. വീണ്ടും ഒരു അവസരത്തിനായി കാത്തിരിക്കാതെ നിലവിലെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തേണ്ട സമയമാണെന്ന് എംബസി ചൂണ്ടിക്കാട്ടി.ട്രെയിനിലോ മറ്റ് മാർഗങ്ങളിലൂടെയോ പുറത്തുകടക്കണം,സുരക്ഷ നോക്കി വേണം യാത്രയെന്നും ഇന്ത്യൻ എംബസി നിർദ്ദേശം നൽകി.

യുക്രെയിനിലെ അഞ്ച് നഗരങ്ങളിൽ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും പലയിടങ്ങളിലും റഷ്യൻ സൈന്യം രക്ഷാ ദൗത്യം തടസ്സപ്പെടുത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. യുദ്ധമുഖത്ത് നിന്ന് ആളുകൾ രക്ഷപ്പെടാൻ ശ്രമിക്കുന്ന വാഹനങ്ങൾക്ക് നേരെ വരെ റഷ്യ ആക്രമണം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആക്രമണം കൂടുതൽ ശക്തമായ സാഹചര്യത്തിലാണ് ഏത് വിധേനേയെങ്കിലും പുറത്ത് കടക്കാൻ ശ്രമിക്കണമെന്ന് എംബസി ആവർത്തിക്കുന്നത്. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 12:30 വരെയാണ് വെടിനിർത്തൽ. അതിന് മുൻപ് പരമാവധി പേരെ രക്ഷിക്കാനാണ് ഇന്ത്യൻ എംബസി ശ്രമിക്കുന്നത്.

വെടിനിർത്തൽ പ്രഖ്യാപിച്ച തുറമുഖനഗരമായ മരിയുപോളിൽ മനുഷ്യത്വ ഇടനാഴിയിൽ റഷ്യ ഷെല്ലാക്രമണം നടത്തിയതായി യുക്രെയ്ൻ വിദേശകാര്യമന്ത്രാലയം ആരോപിച്ചിരുന്നു.എട്ട് ലോറികളും 30 ബസുകളും യുദ്ധമുഖത്തേയ്‌ക്ക് സഹായം എത്തിക്കുന്നതിനും ജനങ്ങളെ സപോറിഷ്യയിലേക്ക്  മാറ്റുന്നതിനുമായി യാത്ര തിരിച്ചിട്ടുണ്ട്. എന്നാൽ ഷെല്ലാക്രമണത്തിനിടയിലൂടെ അവയ്‌ക്ക് നഗരത്തിലേക്ക് എത്തിചേരാൻ സാധിച്ചോ എന്നത് സംശയമാണെന്നായിരുന്നു യുക്രെയ്ൻ പ്രതിരോധമന്ത്രാലയം വക്താവ് നിക്കോലെങ്കോ പറഞ്ഞത്.

കീവ് മേഖലയിൽ നിന്നുമുള്ള പലായനം അട്ടിമറിക്കാൻ റഷ്യൻ സൈന്യം ശ്രമിക്കുകയാണെന്ന് കീവ് പ്രാദേശിക ഭരണകൂടവും ആരോപിച്ചിരുന്നു. ആശുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നതിന് വെടിനിർത്തൽ ആവശ്യമാണ്. എന്നാൽ പലപ്പോഴും പലയിടങ്ങളിലും ഇത് ലംഘിക്കപ്പെടുന്നതായാണ് യുക്രെയ്ൻ ആരോപിക്കുന്നത്.

സുമിയിൽ നിന്ന് ഇന്ത്യക്കാരെ മുഴുവൻ ഒഴിപ്പിച്ചിരുന്നു.മലയാളികൾ ഉൾപ്പടെ 694 ഇന്ത്യക്കാരുമായി 15 ബസുകളിലായാണ് ഇന്ത്യൻ വിദ്യാർത്ഥികളടങ്ങുന്ന സംഘം സുമിയിൽ നിന്ന് പോൾട്ടാവയിലേക്ക് തിരിച്ചത്.

ഇന്ത്യൻ സംഘത്തിനൊപ്പം ബംഗ്ലാദേശ്, നേപ്പാൾ പൗരന്മാർക്കും രക്ഷാ ദൗത്യത്തിൽ ഇടം നൽകിയിട്ടുണ്ട്. റെഡ്ക്രോസിന്റേയും ഇന്ത്യൻ എംബസിയുടേയും വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിദ്യാർത്ഥി സംഘം പോൾട്ടാവയിലേക്ക് തിരിച്ചിരിക്കുന്നത്. ഇനി സുമിയിൽ ഇന്ത്യൻ പൗരന്മാർ ആരും തന്നെ അവശേഷിക്കുന്നില്ല എന്നാണ് റിപ്പോർട്ട്.

Tags: Ukraine WarIndia in Ukraine
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies