കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ എഫ്ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി 17ന് പരിഗണിക്കും. ഇന്ന് പരിഗണിക്കാനിരുന്ന ഹർജി ഈ മാസം 17ലേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ, അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവൻ അപകടത്തിലാണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ വിശദീകരണ പത്രിക നൽകിയിരുന്നു. അന്വേഷണം ശൈശവ ദിശയിലാണെന്നും ഇതുവരെ ശേഖരിച്ച വസ്തുതകൾ സൂചിപ്പിക്കുന്നത്. അപകടകരമായ സ്ഥിതിവിശേഷമാണെന്നും എറണാകുളം ക്രൈംബ്രാഞ്ച് എസ്പി എംപി മോഹനചന്ദ്രൻ നൽകിയ വിശദീകരണത്തിൽ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജിയിലാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.
Comments