തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ രണ്ട് കോടി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. മരച്ചീനിയില്‍ നിന്നും മദ്യം ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരും. ഇതിന്റെ ഗവേഷണത്തിന് രണ്ട് കോടി രൂപ അനുവദിക്കും. കര്‍ഷകര്‍ക്ക് പുതിയ കൃഷി രീതി പഠിക്കാന്‍ രണ്ട് കോടി രൂപ അനുവദിക്കും. വിദേശമാതൃകകള്‍ കണ്ടുപഠിക്കാനുള്ള സൗകര്യവും ഉണ്ടാക്കും. പത്ത് മിനി ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കും. കാര്‍ഷിക മൂല്യ വര്‍ധനത്തിന് സിയാല്‍ മാതൃകയില്‍ കമ്പനി സ്ഥാപിക്കും.
റബ്ബര്‍ ഉത്പാദവും ഉപയോഗവും കൂട്ടാന്‍ പ്രത്യേക പദ്ധതി ആവിഷ്കരിക്കും. റബര്‍ സബ്സിഡിക്ക് 500 കോടി വകയിരുത്തും. റബറൈസ്ഡ് റോഡുകള്‍ക്കായി 50 കോടിയാണ് നീക്കി വയ്ക്കുന്നത്. 175 കോടി രൂപ ചെലവിട്ട് ഏഴു ജില്ലകളില്‍ അഗ്രിടെക് ഫെസിലിറ്റി സൗകര്യം ലഭ്യമാക്കും. കാര്‍ഷിക മേഖലയ്ക്കുള്ള അടങ്കല്‍ 851 കോടി രൂപ. കോള്‍ഡ് ചെയിന്‍ ശൃംഖല സ്ഥാപിക്കാന്‍ 10 കോടി രൂപ. നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിക്കും. നെല്‍കൃഷിക്കായി 76 കോടിയും നീക്കി വയ്ക്കും.
Comments