യുക്രെയ്ൻ വിദ്യാർത്ഥികൾക്ക് ജനുവരിയിൽ തന്നെ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നതായി കേന്ദ്രമന്ത്രി; തിരിച്ചെത്തിച്ചത് 22,500 പേരെ; ദൗത്യത്തിൽ നേരിട്ടത് സമാനതകളില്ലാത്ത വെല്ലുവിളികൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുക്രെയ്ൻ വിദ്യാർത്ഥികൾക്ക് ജനുവരിയിൽ തന്നെ രജിസ്ട്രേഷൻ ആരംഭിച്ചിരുന്നതായി കേന്ദ്രമന്ത്രി; തിരിച്ചെത്തിച്ചത് 22,500 പേരെ; ദൗത്യത്തിൽ നേരിട്ടത് സമാനതകളില്ലാത്ത വെല്ലുവിളികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2022, 05:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സംഘർഷങ്ങൾ ഉയർത്തിയ വെല്ലുവിളികൾക്കിടയിലും യുക്രെയ്നിൽ നിന്നും ഏകദേശം 22,500 ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലേയ്‌ക്ക് തിരികെ എത്തിച്ചുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഓപ്പറേഷൻ ഗംഗയുടെ വിജയത്തെക്കുറിച്ച് രാജ്യസഭയിലും ലോക്സഭയിലും പ്രസ്താവന നടത്തുകയായിരുന്നു മന്ത്രി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശ പ്രകാരമാണ് ഓപ്പറേഷൻ ഗംഗ ആരംഭിച്ചതെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

‘സംഘർഷഭരിതമായ യുക്രെയ്‌നിൽ നിന്നും ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കുന്നതിനായി ഫെബ്രുവരി 24ന് പ്രധാനമന്ത്രിയുടെ നിർദ്ദേശത്തോടെ കേന്ദ്ര സർക്കാർ ഓപ്പറേഷൻ ഗംഗ ആരംഭിച്ചു. ധാരാളം വെല്ലുവിളികളാണ് ഞങ്ങൾക്ക് മുന്നിലുണ്ടായിരുന്നത്. എന്നാൽ അവയെല്ലാം മറികടന്ന്, ഇന്ത്യക്കാരെ തിരികെ ഭാരതമണ്ണിലേയ്‌ക്ക് എത്തിക്കുന്നതിൽ കേന്ദ്ര സർക്കാർ വിജയിച്ചു’ എസ് ജയശങ്കർ രാജ്യസഭയിൽ അറിയിച്ചു.

വ്യോമാക്രമണവും, ഷെല്ലാക്രമണവും ഉൾപ്പെടെയുള്ള സൈനിക നീക്കങ്ങൾ നടക്കുന്ന സമയത്താണ് ഓപ്പറേഷൻ ഗംഗ വിജയകരമായി പൂർത്തിയാക്കിയത്. യുക്രെയ്‌നിൽ യുദ്ധം വിതച്ച നാശങ്ങൾക്കിടയിലൂടെയും, 26 ലക്ഷം അഭയാർത്ഥികളാൽ അടഞ്ഞുകിടക്കുന്ന അതിർത്തി ചെക്ക്‌പോസ്റ്റിലൂടെയുമാണ് ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെ എത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

രക്ഷാദൗത്യം ആരംഭിച്ചതിന് ശേഷം എല്ലാ ദിവസവും നടത്തിയ അവലോകന യോഗങ്ങളിൽ പ്രധാനമന്ത്രി തന്നെ അധ്യക്ഷത വഹിച്ചു എന്നത് ഓപ്പറേഷൻ ഗംഗയുടെ മറ്റൊരു പ്രത്യേകതയാണ്. ഓപ്പറേഷൻ ഗംഗയിൽ സർക്കാരിന്റെ മുഴുവൻ സമയ ഇടപെടലുമുണ്ടായിരുന്നു. എല്ലാ ദിവസവും 24 മണിക്കൂറും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രവർത്തന സജ്ജമായിരുന്നുവെന്നും എസ് ജയശങ്കർ കൂട്ടിച്ചേർത്തു.

സിവിൽ ഏവിയേഷൻ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, അന്താരാഷ്‌ട്ര ദുരുന്ത നിവാരണ സേന, ഇന്ത്യൻ എയർഫോഴ്‌സ്, സ്വകാര്യ എയർലൈൻസ് എന്നിവയുൾപ്പെടെ ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളിൽ നിന്നും, സംഘടനകളിൽ നിന്നും ഓപ്പറേഷൻ ഗംഗയ്‌ക്ക് മികച്ച പിന്തുണ ലഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

Tags: S Jaishankarprime minister narendra modiUkraine WarOPERATION GANGA
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies