കൊച്ചി : രാജ്യത്ത് കോൺഗ്രസ് അപമാനകരമായ തോൽവിയാണ് ഏറ്റുവാങ്ങുന്നതെന്ന് പിസി ജോർജ് . വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് തോൽവികൾ വിശകലനം ചെയ്തുകൊണ്ടാണ് പിസി ജോർജിന്റെ അഭിപ്രായം .
കേരളത്തിൽ വൈകാതെ കോൺഗ്രസ് തകരുന്ന സാഹചര്യമാകും ഉണ്ടാകുക. പകരം ബിജെപി ശക്തിപ്രാപിക്കും. അടുത്ത ഒരു വർഷത്തിനുള്ളിൽ ബിജെപി പ്രധാനപ്പെട്ട ശക്തികേന്ദ്രമായി മാറും .
ഉത്തർപ്രദേശിൽ തോറ്റത് പ്രിയങ്ക ഗാന്ധിയുടെ മാത്രം കുഴപ്പം കൊണ്ടല്ല. പ്രിയങ്ക ഗാന്ധിക്ക് ചുമതല നൽകി ഉത്തർപ്രദേശിലേക്ക് വിട്ടെങ്കിലും മറ്റാരും സഹായിക്കാൻ ഉണ്ടായില്ല. കോൺഗ്രസിനെ തിരികെ കൊണ്ടുവന്നാൽ ഇനി പുതിയ നേതൃത്വം ഉണ്ടാകണം. രാഹുൽഗാന്ധി കോൺഗ്രസിനെ മുന്നോട്ടു കൊണ്ടുപോകാൻ പ്രാപ്തനല്ല. ഇടയ്ക്കിടയ്ക്ക് വിദേശത്ത് പോകേണ്ട ആവശ്യം ഉള്ള ആളാണ് രാഹുൽ ഗാന്ധി എന്നും പിസി ജോർജ് പരിഹസിച്ചു.
കോൺഗ്രസ് പ്രധാനമന്ത്രി പറഞ്ഞതുപോലെയായി മാറുകയാണ്.ആം ആദ്മി പാർട്ടി കേരളത്തിൽ പച്ച പിടിക്കില്ല എന്നും പിസി ജോർജ് പറഞ്ഞു. കേരളത്തിൽ 46% ന്യൂനപക്ഷ സമുദായങ്ങൾ ആണ്. ആം ആദ്മി പാർട്ടിക്ക് ഏതെങ്കിലും വിഭാഗത്തിന്റെ പിന്തുണ ഇല്ലെന്നും പിസി ജോർജ് ചൂണ്ടിക്കാട്ടുന്നു. ആം ആദ്മി പാർട്ടിയുമായി ഒരു തരത്തിലുള്ള സഖ്യത്തിനു താനില്ലെന്നും പിസി വ്യക്തമാക്കി.
Comments