സയൻസ്-ആർട്‌സ് വേർതിരിവില്ലാതെ ഇനി നാലു വർഷത്തെ ബിരുദ പഠനം; യുജിസി കരടുമാർഗ രേഖ പുറത്തിറക്കി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സയൻസ്-ആർട്‌സ് വേർതിരിവില്ലാതെ ഇനി നാലു വർഷത്തെ ബിരുദ പഠനം; യുജിസി കരടുമാർഗ രേഖ പുറത്തിറക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 07:37 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബിരുദപഠനത്തിൽ അടിമുടി മാറ്റവുമായി കേന്ദ്രസർക്കാർ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2022 അദ്ധ്യയന വർഷം മുതൽ നടപ്പാക്കുന്ന നാലുവർഷ ബിരുദകോഴ്‌സുകളുടെ കരടുമാർഗ യുജിസി പുറത്തിറക്കി.ഒട്ടേറെ പ്രത്യേകതകളടങ്ങിയതാവും ഇനി ബിരുദപഠനമെന്ന് കരടുരേഖയിൽ വ്യക്തമാണ്.

സയൻസ്-ആർട്‌സ് വിഷയങ്ങൾ എന്ന വേർതിരിവ് ഇനി ബിരുദകോഴ്‌സിന് ഉണ്ടാവില്ല. ഇതിന്റെ ഭാഗമായി ശാസ്ത്ര, സാങ്കേതിക,ആർട്‌സ് വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും. 90 ദിവസങ്ങൾ വീതമുള്ള എട്ടു സെമസ്റ്ററുകളാകും കോഴ്‌സിലുണ്ടാകുക.

ആദ്യ മൂന്നു സെമസ്റ്ററുകളിൽ ഹ്യമാനിറ്റീസ്, സോഷ്യൽ സയൻസ്, ഗണിതം,വൊക്കേഷണൽ എജ്യുക്കേഷൻ എന്നിവയാണ് പ്രധാന പാഠ്യവിഷയങ്ങൾ. ഈ സെമസ്റ്ററുകളിലെ മാർക്കിന്റേയും അഭിരുചിയുടേയും അടിസ്ഥാനത്തിലാകും നാല് അഞ്ച് ആറ് സെമസ്റ്ററിലേക്കുള്ള പ്രധാന പാഠ്യവിഷയങ്ങൾ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാനാവുക.

ഏത് വിഷയത്തിലാണോ വിദ്യാർത്ഥി പ്രധാന്യം നൽകുന്നത് അതിലാണ് തുടർന്നുള്ള സെമസ്റ്ററുകളിൽ ഗവേഷണം നടത്തേണ്ടത്. ആദ്യ വർഷ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്. രണ്ടാം വർഷം പൂർത്തിയാക്കുമ്പോൾ ഡിപ്ലോമ, മൂന്നാം വർഷം ബിരുദം,നാലാം വർഷം ഓണേഴ്‌സ് എന്നിവ ലഭിക്കും. ഇത് പ്രകാരം പഠനത്തിന്റെ ഏത് കാലഘട്ടത്തിലും നിശ്ചിത ബിരുദത്തോടെ വിദ്യാർത്ഥികൾക്ക് കോഴ്‌സ് അവസാനിപ്പിക്കാൻ സാധിക്കും.

രണ്ട്,നാല് സെമസ്റ്ററുകളിൽ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് ചെയ്യാനുള്ള അവസരം ഉണ്ടാകും.ഡൽഹി സർവ്വകലാശാലയിൽ ഈ വർഷം മുതൽ കോഴ്‌സ് ആരംഭിക്കും. കേന്ദ്രത്തിന് കീഴിലുള്ള 90 സർവ്വകലാശാലകളും ഈ അദ്ധ്യയനവർഷം തന്നെ കോഴ്‌സ് ആരംഭിക്കണമെന്ന് യുജിസി അറിയിച്ചിട്ടുണ്ട്.

കരടുമാർഗരേഖയിൽ ഏപ്രിൽ നാലു വരെ പൊതുജനങ്ങൾക്ക് അഭിപ്രായമറിയിക്കാം. കോഴ്‌സ് നിലവിൽ വരുന്നതോടെ വിപ്ലവകരമായ മാറ്റമായിരിക്കും രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടാവാൻ പോകുന്നത് എന്നാണ് വിലയിരുത്തൽ

Tags: UGCdraft
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies