ബെംഗളൂരു: 45 ദിവസം കൊണ്ട് 7 നില കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ഡിആർഡിഒ. ബെംഗളൂരുവിലെ എയറോനോട്ടിക്കൽ ഡെവലപ്പ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് എഡിഇയിലാണ് ഈ ബഹുനില കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കെട്ടിടം ഇന്നലെ രാജ്യത്തിന് സമർപ്പിച്ചു.കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ഡിആർഡിഒ മേധാവി ജി സതീഷ് റെഡ്ഡി എന്നിവരും ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
അഞ്ചാം തലമുറ ഫൈറ്റർ എയർക്രാഫ്റ്റ് പ്രോഗ്രാമിന് വേണ്ടിയാണ് ഈ കെട്ടിടം ഡിആർഡിഒ നിർമ്മിച്ചത്. പദ്ധതിയുടെ തദ്ദേശീയ വികസനത്തിനുള്ള ഗവേഷണ-വികസന സൗകര്യങ്ങൾക്കായി കെട്ടിടം ഉപയോഗിക്കും.
കഴിഞ്ഞ വർഷം നവംബർ 22 നാണ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. ഫെബ്രുവരി 1 ന് പണി ആരംഭിച്ചു. 45 ദിവസം കൊണ്ട് 7 നില കെട്ടിടം പണി പൂർത്തിയായി.
ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ച ഹൈബ്രിഡ് ടെക്നോളജി ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഏഴ് നിലകളുള്ള ഈ കെട്ടിട സമുച്ചയം മൊത്തം 1.3 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് നിലകൊള്ളുന്നത്.
Comments