കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പ്രഥമ ഐഎസ്എൽ കിരീടം സ്വന്തമാക്കിയാൽ, ആരാധകർക്ക് സൗജന്യ മന്തി വാഗ്ദാനം ചെയ്ത് കോതമംഗലം ഫാർസി അറബിക് കഫെ ഉടമ. കേരളം കപ്പടിക്കുമ്പോൾ, ബ്ലാസ്‌റ്റേഴ്‌സിന്റെ ജെഴ്‌സി അണിഞ്ഞ് ‘ഫാർസി അറബിക് കഫെ’ യിൽ എത്തുന്ന ആദ്യ 100 ആരാധകർക്കാണ് മന്തി നൽകുന്നതെന്ന് കഫെ അധികൃതർ ഫേസ്ബുക്കിലൂടെ അറിയിച്ചു.
https://www.facebook.com/photo.php?fbid=4919633001447986&set=a.186949014716432&type=3
കലാശപ്പോരാട്ടത്തിനിറങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ആരവും ഉയർത്താൻ കോതമംഗലവും ഉണ്ടാകുമെന്ന പ്രഖ്യാപനത്തോടെയാണ് സൗജന്യ മന്ത്രി വാഗ്ദാനം. ഇതിന് മുൻപ് കോപ്പാ അമേരിക്ക ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ അർജന്റീന കിരീടം നേടിയാൽ സൗജന്യ മന്തി വാഗ്ദാനം ചെയ്ത് കൊടുങ്ങല്ലൂരിലെ ഒരു ഹോട്ടലുടമ രംഗത്തെത്തിയിരുന്നു.
അതേസമയം, ഐഎസ്എല്ലിൽ നാളെയാണ് കേരള ബ്ലാസ്റ്റേഴിന്റെ കിരീടപ്പോരാട്ടം. ഹൈദരാബാദ് എഫ്സിയാണ് ബ്ലാസ്റ്റേഴിന്റെ എതിരാളികൾ. ഗോവയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക. ബ്ലാസ്റ്റേഴ്സ് സെമിയിൽ ജംഷഡ്പൂരിനെയും ഹൈദരാബാദ്, എടികെ മോഹൻ ബഗാനെയുമാണ് തോൽപിച്ചത്.















