കോട്ടയം: കെ റെയിൽ പാത വരുന്ന സ്ഥലത്തെ സ്വന്തം വീട് വിൽക്കാൻ വെച്ച് മാടപ്പള്ളി സ്വദേശി മനോജ് വർക്കി. 60 ലക്ഷം രൂപ വിലവരുന്ന വീട് 50 ലക്ഷം രൂപയ്ക്ക് വിൽക്കുമെന്നാണ് മനോജിന്റെ പ്രഖ്യാപനം.
കെ റെയിലിനായി ഏറ്റെടുക്കുമ്പോൾ മൂന്നിരട്ടി വില ലഭിക്കുന്നതിനാൽ ആ ലാഭം വാങ്ങുന്നവർക്ക് ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മനോജ് വർക്കിയുടെ പ്രഖ്യാപനം. കെ റെയിലിനെ അനുകൂലിക്കുന്നവർ ഈ വീടും സ്ഥലവും വാങ്ങാൻ മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു.
ഞാൻ ചങ്ങാനശ്ശേരി മടപ്പള്ളി പഞ്ചായത്തിൽ താമസിക്കുന്ന ഒരു വ്യക്തി ആണ്. കെ റെയിൽ പാതയിലുള്ള എന്റെ വീടും സ്ഥലവും ഞാൻ വിൽക്കാൻ ആഗ്രഹിക്കുന്നു. എനിക്കു ഈ വീടിനും സ്ഥലത്തിനും 60 ലക്ഷം രൂപ ചെലവായിട്ടുണ്ട്. ഇപ്പോൾ ഗവണ്മെന്റ് 3 ഇരട്ടി വില പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ്.
അത്രയും പണം സ്വീകരിക്കാനുള്ള ശേഷി ഇല്ലാത്തത് കൊണ്ട് ഞാൻഎന്റെ സ്ഥലം 50ലക്ഷം രൂപക്ക് വിൽക്കുവാൻ ആഗ്രഹിക്കുന്നു. കെ റെയിലിനെ അനുകൂലിക്കുന്ന ഏതെങ്കിലും മഹത്വക്തികൾക്ക് ഈ വീട് വാങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ ഇത് വാങ്ങിയതിന് ശേഷം 3 ഇരട്ടി ലാഭത്തിന് അവകാശികളാകാം. വേണ്ടവർ ബന്ധപ്പെടുക വേണ്ടാത്തവർ ആവശ്യമുള്ളവരിലേക്ക് ഷെയർ ചെയ്യുകയെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
Comments