യുക്രെയ്‌നിൽ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം പുനരാരംഭിക്കാൻ സൗകര്യമൊരുക്കും: സംസ്ഥാനത്തെ 60 മെഡിക്കൽ കോളേജുകൾ സജ്ജമെന്ന് കർണാടക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുക്രെയ്‌നിൽ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം പുനരാരംഭിക്കാൻ സൗകര്യമൊരുക്കും: സംസ്ഥാനത്തെ 60 മെഡിക്കൽ കോളേജുകൾ സജ്ജമെന്ന് കർണാടക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 11:14 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: യുക്രെയ്‌നിൽ നിന്നും തിരിച്ചെത്തിയ വിദ്യാർത്ഥികളെ അവരുടെ മെഡിക്കൽ വിദ്യാഭ്യാസം പുനരാരംഭിക്കാൻ സഹായിക്കുമെന്ന് കർണാടക സർക്കാർ. യുക്രെയ്‌നിൽ നിന്നും കർണാടകയിലേക്ക് 700ഓളം വിദ്യാർത്ഥികൾ എത്തിയിട്ടുണ്ട്. ഇവരുടെ വിദ്യാഭ്യാസം പുനരാരംഭിക്കാൻ സർക്കാർ സഹായിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി കെ. സുധാകർ പറഞ്ഞു. സംസ്ഥാനത്തെ 60 മെഡിക്കൽ കോളേജുകളിൽ ഇതിനായി സൗകര്യം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികളെ ഔദ്യോഗികമായി കോളേജിൽ ലയിപ്പിക്കില്ലെന്നും യുക്രെയ്ൻ വിഷയത്തിൽ പരിഹാരം കാണുന്നത് വരെ പഠനവും പരിശീലനവും തുടരാൻ അനുവദിക്കുമെന്നുമാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ഇതിന് അധിക ഫീസ് ഈടാക്കില്ലെന്നും മന്ത്രി പറഞ്ഞു. യുക്രെയ്‌നിൽ നിന്നെത്തിയ വിദ്യാർത്ഥികളുമായി മന്ത്രി ഇന്ന് കൂടികാഴ്‌ച്ച നടത്തിയിരുന്നു. പിന്നാലെയാണ് ഇവരുടെ ആശങ്കകൾക്ക് വിരാമമിട്ട് ഇക്കാര്യം അറിയിച്ചത്.

കോളേജുകളിൽ പഠന സൗകര്യം ഒരുക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദ്ദേശിച്ചു. ഇതിനായി പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ, രാജീവ് ഗാന്ധി ഹെൽത്ത് സയൻസ് സർവകലാശാലയിലെ വൈസ് ചാൻസലർ, രജിസ്ട്രാർ, ഡയറക്ടർമാർ, ചില മെഡിക്കൽ കോളജുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരാണ് സമിതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.

വിദ്യാർത്ഥികളുടെ മാനസികാവസ്ഥ പരിഗണിച്ചാണ് ഈ തീരുമാനമെന്ന് സുധാകർ അറിയിച്ചു. പ്രത്യേക സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും. വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാനും രാജ്യത്തിന്റെ മെഡിക്കൽ വിദ്യാഭ്യാസ സമ്പ്രദായം പുനരുജ്ജീവിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം നിരവധി പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: Ukraine Warmedical students
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies