ആലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാസ്റ്റർ അറസ്റ്റിൽ. കാറ്റാനം സ്വദേശി ഇടിക്കുള തമ്പി (67) ആണ് അറസ്റ്റിലായത്. കാപ്പിൽ സ്വദേശിനിയായ ഏഴ് വയസ്സുകാരിയെ ആണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പാസ്റ്റർ താമസിക്കുന്ന വീടിന്റെ തൊട്ട് അടുത്താണ് പെൺകുട്ടിയുടെ വീട്. രാവിലെ സ്വന്തം വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ വീടിന്റെ പറമ്പിലേക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം കണ്ട കുട്ടിയുടെ അച്ഛൻ ആണ് കുട്ടിയെ രക്ഷിച്ചത്. തുടർന്ന് പാസ്റ്ററിനെതിരെ പോലീസിൽ പരാതി നൽകി.
അറസ്റ്റിലായ പാസ്റ്ററെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Comments