മന്ത്രിവാഹനം പണിമുടക്കി; വീഡിയോ പകർത്തിയതോടെ പ്രവർത്തകർ 'തള്ളും' നിർത്തി; വഴിയിൽ 'പോസ്റ്റായി' മന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മന്ത്രിവാഹനം പണിമുടക്കി; വീഡിയോ പകർത്തിയതോടെ പ്രവർത്തകർ ‘തള്ളും’ നിർത്തി; വഴിയിൽ ‘പോസ്റ്റായി’ മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2022, 12:01 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം : കോട്ടയത്ത് വനംവകുപ്പിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ വനം വകുപ്പ് മന്ത്രിയും എൻസിപി നേതാവുമായ എ കെ ശശീന്ദ്രന്റെ വണ്ടി പണികൊടുത്തു. ഗസ്റ്റ് ഹൗസിൽ നിന്ന് പരിപാടിക്ക് പുറപ്പെടാനിരിക്കെ വണ്ടി സ്റ്റാർട്ട് ആകാതെ വന്നതോടെ ഏറെ നേരം മന്ത്രി കാത്തുനിന്നു. എന്നാൽ വണ്ടിയുടെ പിണക്കം തുടർന്നതോടെ വനംവകുപ്പ് ഏർപ്പെടുത്തിയ മറ്റൊരു വാഹനത്തിലാണ് മന്ത്രി പരിപാടിക്കെത്തിയത്.

ഇന്നലെയായിരുന്നു സംഭവം. രാവിലെ പത്തുമണിക്ക് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് മന്ത്രി എത്തിയത്. പരിപാടിക്ക് തൊട്ടുമുൻപ് വിശ്രമിക്കാനായി മന്ത്രി കോട്ടയം പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെത്തി.

രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുമായും പാർട്ടി നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയ ശേഷം പരിപാടിക്കായി മന്ത്രി പുറത്തേക്ക് വന്നു. ഇതിനിടെ മാദ്ധ്യമപ്രവർത്തകരോടും സംസാരിച്ചു. ഇതിന് പിന്നാലെയാണ് അഞ്ചാം നമ്പർ വാഹനത്തിൽ പരിപാടി സ്ഥലത്തേക്ക്  മന്ത്രി പുറപ്പെട്ടത്. എന്നാൽ വാഹനത്തിന് അടുത്തെത്തിയ മന്ത്രി കണ്ടത് മറ്റൊരു കാഴ്ചയാണ്.

പാർട്ടി നേതാക്കളും പ്രവർത്തകരും അഞ്ചാം നമ്പർ സർക്കാർ വാഹനം തള്ളുന്നു. സ്റ്റാർട്ട് ആകാതെ വന്നതോടെയാണ് തള്ള് തുടങ്ങിയത്. തുടർന്ന് വണ്ടി നോക്കി മന്ത്രി അൽപ്പം കാത്തുനിന്നു. ഇതിനിടെ മാദ്ധ്യമപ്രവർത്തകർ വാഹനം തള്ളുന്ന വീഡിയോ എടുക്കാൻ ആരംഭിച്ചതോടെ പ്രവർത്തകർ പിൻവാങ്ങി. ഞങ്ങൾ ഇനി വാഹനം തള്ളാൻ ഇല്ല എന്നായി പ്രവർത്തകരുടെ നിലപാട്.

മന്ത്രി പിന്നെയും കാത്തു നിൽക്കുന്നത് കണ്ട ഉദ്യോഗസ്ഥർ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഒരു വാഹനം അടിയന്തരമായി എത്തണമെന്ന് ആവശ്യപ്പെട്ടു. പത്ത് മിനിറ്റിന് ശേഷം വാഹനം എത്തി. വാഹനത്തിന്റെ മുന്നിൽ ഔദ്യോഗികമായി സ്ഥാപിച്ച വകുപ്പിന്റെ കൊടി അഴിച്ചു മാറ്റിയാണ് മന്ത്രിക്ക് വേണ്ടി ഫോറസ്റ്റ് വാഹനം പരിപാടി സ്ഥലത്തേക്ക് കുതിച്ചത്.

Tags: MINISTERak sasindran
Share
Tweet
SendShare

More News from this section

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies