ഡെറാഡൂൺ: അധികാരത്തുടർച്ച നേടിയതിന് പിന്നാലെ ഉത്തരാഖണ്ഡ് സർക്കാരിന് കേന്ദ്രത്തിന്റെ സഹായം. പോണ്ട സാഹിബ്-ബല്ലുപൂർ ഹൈവേ നാലുവരി പാതയാക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള സാമ്പത്തിക സഹായത്തിന് അംഗീകാരം ലഭിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.
പദ്ധതിക്കായി 1,093.01 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. അപേക്ഷ അംഗീകരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്കും മുഖ്യമന്ത്രി ധാമി നന്ദിയറിച്ചു.
കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെ ഉത്തരാഖണ്ഡിലെ ഗതാഗത സംവിധാനങ്ങൾ വീണ്ടും ശക്തമാകാൻ പോകുകയാണ്. നാലുവരിപ്പാതയുടെ നിർമ്മാണത്തിന് ആയിരം കോടിയിലധികം രൂപയാണ് അനുവദിച്ച് നൽകിയിരിക്കുന്നതെന്നും മുഖ്യമന്ത്രി ധാമി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ മാർച്ച് 23നായിരുന്നു പുഷ്കർ സിംഗ് ധാമി വീണ്ടും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയത്.
Comments