ബട്ട്‌ലറിന്റെ സെഞ്ച്വറിയിൽ കുതിച്ച് രാജസ്ഥാൻ; രണ്ടാം ജയവുമായി ഒന്നാം സ്ഥാനത്തെത്തി സഞ്ജുവും സംഘവും
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബട്ട്‌ലറിന്റെ സെഞ്ച്വറിയിൽ കുതിച്ച് രാജസ്ഥാൻ; രണ്ടാം ജയവുമായി ഒന്നാം സ്ഥാനത്തെത്തി സഞ്ജുവും സംഘവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2022, 09:00 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ജോസ് ബട്ട്‌ലർ തകർത്താടിയ മത്സരത്തിൽ കരുത്തരായ മുംബൈ ഇന്ത്യൻസിനെ വീഴ്‌ത്തി രാജസ്ഥാൻ റെയൽസ് രണ്ടാം ജയം ആഘോഷിച്ചു. ആദ്യം ബാറ്റ് ചെയ്ത റോയൽസ് ഓപ്പണർ ജോസ് ബട്ട്‌ലറുടെ സെഞ്ച്വറിയുടെ മികവിൽ മികച്ച സ്‌കോർ പടുത്തുയർത്തി. നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 193 റൺസാണ് രാജസ്ഥാൻ അടിച്ചെടുത്തത്.

ബട്ട്‌ലറിന്റെ സെഞ്ച്വറിയാണ് ഇന്നിങ്‌സിന്റെ സവിശേഷത. ബട്ട്‌ലർ 68 പന്തിൽ 11 ഫോറും അഞ്ച് സിക്‌സറുകളും അടിച്ചാണ് സെഞ്ച്വറി തികച്ചത്. സെഞ്ച്വറി തികച്ചയുടനെ ബട്ട്‌ലറെ ജസ്പ്രീത് ബൂംറ ക്ലീൻ ബൗൾഡാക്കി. ക്യാപ്റ്റൻ സഞ്ജു സാംസൺ 30 റൺസിന് പുറത്തായി. 21 പന്തിൽ നിന്ന് മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയും നേടിയാണ് മലയാളി താരം മടങ്ങിയത്. മറ്റൊരു മലയാളി താരമായ ദേവ്ദത്ത് പടിക്കലിന്(7) തിളങ്ങാനായില്ല.

വിൻഡീസ് താരം ഷിമ്‌റോൺ ഹെറ്റ്‌മെയർ(35) മാത്രമാണ് രാജസ്ഥാൻ നിരയിൽ സഞ്ജുവിനെ കൂടാതെ രണ്ടക്കം കടന്നത്. പിന്നീട് വന്നവർക്കൊന്നും ക്രീസിൽ പിടിച്ചു നിൽക്കാനായില്ല. അതിനാൽ ടീമിന് എതിരാളികൾക്ക് മേൽ 200 റൺസിലധികം വിജയലക്ഷ്യം ഉയർത്താനായില്ല.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ക്യാപ്റ്റൻ രോഹിത്ശർമ്മയുടെ വിക്കറ്റ് തുടക്കത്തിൽ നഷ്ടമായി. 10 റൺസെടുത്ത ശർമ്മ പുറത്താകുമ്പോൾ 15 റൺസ് മാത്രമായിരുന്നു സ്‌കോർബോർഡിൽ. ഓപ്പണർ ഇഷാൻ കിഷൻ(54) ടീമിനെ മുന്നോട്ട് കൊണ്ടുപായി. എന്നാൽ ഇഷാന്റെ പുറത്താകൽ മുംബൈയ്‌ക്ക് വലിയ തിരിച്ചടിയായി.

തിലക് വർമ്മ(61) യുടെ വെടിക്കെട്ട് പ്രകടനം ടീമിനെ വിജയത്തിലെത്തിക്കും എന്ന് തോന്നിച്ചെങ്കിലും മറ്റുളളവർക്ക് സ്‌കോർബോർഡ് വേഗത്തിൽ ചലിപ്പിക്കാനായില്ല. 33 പന്തിൽ നിന്ന് അഞ്ച് സിക്‌സറും മൂന്ന് ബൗണ്ടറിയും നേടിയ തിലകിനെ അശ്വിൻ ക്ലീൻ ബൗൾഡാക്കി.

കീരോൺ പൊളളാർഡ്(22) പവലിയനിലേക്ക് മടങ്ങിയതോടെ മുംബൈയുടെ തകർച്ച പൂർത്തിയായി. വിജയലക്ഷ്യത്തിൽ നിന്ന് 23 റൺസ് അകലെ വച്ച് മുംബൈയുടെ പോരാട്ടം അവസാനിച്ചു. എട്ട് വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് ആയിരുന്നു ടീമിന്റെ സമ്പാദ്യം. ഇതോടെ കളിച്ച രണ്ട് കളിയും ജയിച്ച രാജസ്ഥാൻ ഐപിഎല്ലിൽ ഒന്നാമത്തെത്തി. രണ്ട് കളിയും തോറ്റ മുംബൈയ്‌ക്ക് ഇതുവരെ പോയിന്റ് നേടാനായിട്ടില്ല. ജോസ് ബട്ട്‌ലറാണ് കളിയിലെ താരം.

Tags: mumbai indiansrajasthan royalsIPL 2022
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies