ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ പട്ടാപ്പകൽ ബൈക്ക് പൊട്ടിത്തെറിച്ചു. റോഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന റോയൽ എൻഫീൽഡ് ബൈക്കാണ് പെട്ടെന്ന് തീപിടിക്കുകയും പിന്നീട് പൊട്ടിത്തെറിക്കുകയും ചെയ്തത്. ആന്ധ്രയിലെ അനന്ത്നാഗ്പൂർ ജില്ലയിലാണ് സംഭവം.
രവിചന്ദ്ര എന്നയാളുടെ ബൈക്കാണ് പൊട്ടിത്തെറിച്ചത്. ഗുണ്ടാക്കൽ മണ്ഡലിലുള്ള നെറ്റികാന്തി ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലേക്ക് വന്നതായിരുന്നു രവിചന്ദ്ര. മൈസൂരുവിൽ നിന്നാണ് എത്തിയത്. വരുന്ന വഴിമദ്ധ്യേ എവിടെയും നിർത്തിയിരുന്നില്ല. ഏതാണ്ട് 387 കിലോ മീറ്റർ ദൂരമാണ് ഇദ്ദേഹം ബൈക്കിൽ താണ്ടിയെത്തിയത്. ക്ഷേത്രനടയിൽ ബൈക്ക് വെച്ച് തൊഴാൻ വേണ്ടി അകത്തേക്ക് പോകുകയും ചെയ്തു. ഈ സമയത്താണ് രവിചന്ദ്രയുടെ റോയൽ എൻഫീൽഡിന് തീപിടിച്ചതും പീന്നീട് പൊട്ടിത്തെറിച്ചതും.
కసాపురంలో బుల్లెట్ బండి మైసూరు నుండి కసాపురం కు నాన్ స్టాప్ గా వచ్చినందుకు పేలిపోయింది #guntakal #RoyalEnfield #Bullet #bike #fire #ACCIDENT #RoyalsFamily #RoyalEnfield pic.twitter.com/GGaRAnCY5x
— Allu Harish (@AlluHarish17) April 3, 2022
തീപിടിത്തത്തിന് പിന്നാലെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന്റെ തീവ്രത കൂടിയത്. എന്നാൽ എന്തുകൊണ്ടാണ് ബൈക്കിന് തീപിടിച്ചതെന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. അപകടത്തിൽ ആളപായവും റിപ്പോർട്ട് ചെയ്തിട്ടില്ല.
Comments