സ്വപ്‌നത്തിൽ ഭഗവാൻ അരുൾചെയ്തു; അത് നിറവേറ്റി; ഒരു ഗ്രാമത്തിനായി ഗണേശ ക്ഷേത്രം നിർമ്മിച്ച് റഹ്മാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വപ്‌നത്തിൽ ഭഗവാൻ അരുൾചെയ്തു; അത് നിറവേറ്റി; ഒരു ഗ്രാമത്തിനായി ഗണേശ ക്ഷേത്രം നിർമ്മിച്ച് റഹ്മാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2022, 12:52 pm IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു : ഗണേശ ഭഗവാനായി ക്ഷേത്രം നിർമ്മിച്ച് വിരമിച്ച മുസ്ലീം സർക്കാർ ഉദ്യോഗസ്ഥൻ. ചിക്കഹോളെ സ്വദേശിയായ പി റഹ്മാൻ ആണ് ജോലി ചെയ്തിരുന്ന ഗ്രാമത്തിൽ പുതിയ ഗണേശ ക്ഷേത്രം നിർമ്മിച്ച് നൽകിയത്. ഗണപതി ഭഗവാന്റെ കടുത്ത ആരാധകനാണ് താനെന്ന് അദ്ദേഹം പറയുന്നു.

ചിക്കഹോള റിസർവോയറിലെ ഗേറ്റ് ഒപ്പറേറ്റർ ആയിരുന്നു റഹ്മാൻ. പതിറ്റാണ്ടുകൾ നീണ്ട സേവനത്തിന് ശേഷം 2018 ലായിരുന്നു അദ്ദേഹം ജോലിയിൽ നിന്നും വിരമിച്ചത്. വിരമിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപ് സമീപ ഗ്രാമത്തിലെ ക്ഷേത്രത്തിൽ നിന്നും ഗണപതി വിഗ്രഹം മോഷണം പോയിരുന്നു. ഈ ഗണപതി ക്ഷേത്രത്തിന് മുൻപിലൂടെയാണ് അദ്ദേഹം ദിവസവും റിസർവ്വോയറിലേക്ക് വരുക. ചിലപ്പോഴെല്ലാം പുറത്ത് നിന്ന് അദ്ദേഹം പ്രാർത്ഥിക്കാറും ഉണ്ടായിരുന്നു.

പോലീസും നാട്ടുകാരും വിഗ്രഹത്തിനായി ഊർജ്ജിത അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പോലീസ് അന്വേഷണവും നിർത്തി. വിഗ്രഹം കണ്ടെത്താനാകാതെ പ്രദേശവാസികൾ വിഷമിക്കുമ്പോഴാണ് യാദൃശ്ചികമായി റഹ്മാൻ ഒരു സ്വപ്‌നം കാണാൻ ഇടയായത്.

ഒരു ദിവസം രാത്രി ഉറങ്ങുമ്പോൾ ഗണപതി ഭഗവാൻ റഹ്മാന്റെ സ്വപ്‌നത്തിൽ പ്രത്യക്ഷപ്പെട്ടു. ഗണപതി വിഗ്രഹം മോഷണം പോയ ഗ്രാമത്തിൽ പുതിയ ക്ഷേത്രം നിർമ്മിക്കണമെന്നായിരുന്നു സ്വപ്‌നത്തിൽ ലഭിച്ച നിർദ്ദേശം. ഉറക്കമുണർന്നിട്ടും ആ സ്വപ്‌നം അദ്ദേഹത്തിന്റെ മനസ്സിൽ നിന്നും പോയില്ല. തുടർന്ന് ജോലി സമയത്ത് മിച്ചംവെച്ച തുക ഉപയോഗിച്ച് ക്ഷേത്രം നിർമ്മിക്കുകയായിരുന്നു. ഇവിടെയെത്തുന്ന പൂജാരിക്ക് നാലായിരം രൂപ ശമ്പളം നൽകുന്നതും അദ്ദേഹമാണ്.

തങ്ങൾക്ക് അള്ളാഹുവാണ് ദൈവം എങ്കിൽ മറ്റു ചിലർക്ക് അത് ഗണപതിയാണെന്ന് റഹ്മാൻ പറഞ്ഞു. എന്നിരുന്നാലും എല്ലാവരുടെയും രക്തം ചുവപ്പാണ്. അതിൽ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര നിർമ്മാണ വേളയിലും ഇപ്പോഴും ചിലരിൽ നിന്നായി റഹ്മാന് ഭീഷണി ഉയരുന്നുണ്ട്. എങ്കിലും അതൊന്നും വകവയ്‌ക്കാതെ അദ്ദേഹം ക്ഷേത്ര കാര്യങ്ങൾ ശ്രദ്ധിക്കുന്നത് തുടരുകയാണ്.

Tags: KarnatakaTempleganeshRahman
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies