കണ്ണൂർ: തോട്ട കൈയ്യിലിരുന്ന് പൊട്ടി 16കാരന് പരിക്ക്. പെരിങ്ങത്തൂരിൽ തോട്ട ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെയാണ് അപകടം. പശ്ചിമ ബംഗാൾ സ്വദേശി ഷോർദാർ ഇബ്രാഹിമിനാണ് പരിക്കേറ്റത്.
അപകടത്തിൽ കുട്ടിയുടെ ഇടത് കൈയ്യിലെ ഒരു വിരൽ അറ്റു. തോട്ടയുടെ ചീള് തെറിച്ച് കണ്ണിനും പരിക്കേറ്റു. നിലവിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കുട്ടി.
അപകടത്തെ തുടർന്ന് നാദാപുരം പോലീസും ചൊക്ലി പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. അപകടത്തിൽ അസ്വാഭാവികതയില്ലെന്നാണ് പോലീസ് പറയുന്നത്. സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ അശ്രദ്ധകാട്ടിയതിന് കേസെടുത്തതായി പോലീസ് പറഞ്ഞു.
Comments