കെ സ്വിഫ്റ്റ് ഉദ്ഘാടന വേദിയിൽ സിഐടിയു ഉൾപ്പെടെയുളള തൊഴിലാളി സംഘടനകളുടെ പ്രതിഷേധം; കെഎസ്ആർടിസിയിൽ ശമ്പളം വിതരണം ചെയ്യണമെന്ന് ആവശ്യം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ സ്വിഫ്റ്റ് ഉദ്ഘാടന വേദിയിൽ സിഐടിയു ഉൾപ്പെടെയുളള തൊഴിലാളി സംഘടനകളുടെ പ്രതിഷേധം; കെഎസ്ആർടിസിയിൽ ശമ്പളം വിതരണം ചെയ്യണമെന്ന് ആവശ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2022, 08:03 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ഉദ്ഘാടന വേദിയിൽ സിഐടിയു ഉൾപ്പെടെയുളള തൊഴിലാളി സംഘടനകളുടെ പ്രതിഷേധം. ശമ്പളം നൽകാത്തതിനെതിരെയാണ് സിഐടിയു ഉൾപ്പെടെയുളള സംഘടനകൾ ഫ്‌ളാഗ് ഓഫ് ചടങ്ങ് ബഹിഷ്‌കരിച്ചത്. ഉദ്ഘാടന വേദിയിൽ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് പോലീസ് എത്തി പ്രവർത്തകരെ തടഞ്ഞു.

40 ദിവസത്തിലധികമായി ശമ്പളം ലഭിക്കാത്ത കെഎസ്ആർടിസി ജീവനക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെയാണ് സർക്കാർ കെ-സ്വിഫ്റ്റ് ഉദ്ഘാടനം ചെയ്തത്. എന്നാൽ, യൂണിയനുകളുടേത് സ്വാഭാവിക പ്രതികരണമാണെന്നും ധനവകുപ്പിനോട് അധിക സഹായം ചോദിച്ചിട്ടുണ്ടെന്നും ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

കെ-സ്വിഫ്റ്റ് നിയമനത്തെ ചോദ്യം ചെയ്ത് ട്രേഡ് യൂണിയനുകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കെ-സ്വിഫ്റ്റ് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ദിവസം കരിദിനമായി ആചരിക്കുമെന്ന് സിഐടിയു ഉൾപ്പെടെയുളള ട്രേഡ് യൂണിയനുകൾ അറിയിച്ചിരുന്നു. എല്ലാ ദീർഘദൂര ബസുകളും കെ-സ്വിഫ്റ്റിലേയ്‌ക്ക് മാറിയാൽ, അത് കെഎസ്ആർടിസിയെ തകർച്ചയിലേയ്‌ക്ക് തള്ളിവിടുമെന്നാണ് പ്രതിപക്ഷ യൂണിയനുകളുടെ ആരോപണം.ഡ്രൈവർ തസ്തികയിൽ പിഎസ്‌സി പട്ടികയിൽ ഉളളവരും കെഎസ്ആർടിസിയുടെ നീക്കത്തിനെതിരെ കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് കെ-സ്വിഫ്റ്റ് ആരംഭിച്ചത്.

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ ആദ്യ ബസ് സർവ്വീസ് ഇന്ന് വൈകിട്ട് 5.30 ന് തമ്പാനൂർ ബസ് ടെർമിനലിൽ നിന്നും ഫ്‌ളാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിച്ചത്. ഗതാഗതമന്ത്രി ആന്റണി രാജു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആദ്യഘട്ടത്തിൽ മൂകാംബിക, ചെന്നൈ, ബെംഗളൂരു, മൈസൂരു, കോയമ്പത്തൂർ, നാഗർകോവിൽ, പോണ്ടിച്ചേരി തുടങ്ങിയ നഗരങ്ങളിലേയ്‌ക്കാണ് സർവീസ്.

Tags: PolicecituProtesttrade unionK-SWIFT
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies