പാലക്കാട്: ജില്ലയിൽ വീണ്ടും അരുംകൊല. ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭർത്താവ്. പാലക്കാട് നാട്ടുകൽ കോടക്കാടാണ് സംഭവം. ചക്കലത്തിൽ ഹംസയാണ് ഭാര്യ ആയിഷയെ കൊലപ്പെടുത്തിയത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. സംഭവത്തിൽ ഹംസയെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം പാലക്കാട് കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നിരുന്നു. എൽസി എന്ന 55-കാരിയാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് വർഗീസിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ വർഗീസ് അപകട നില തരണം ചെയ്തുവെന്നാണ് വിവരം.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. രാവിലെ നടുറോഡിൽ വെച്ചായിരുന്നു മകൻ ഇരുവരെയും കൊലപ്പെടുത്തിയത്. തൃശൂരിലായിരുന്നു സംഭവം.
Comments