കേരളത്തിലെ ക്രമസമാധാന നില വഷളാകുന്നത് ആശങ്കയുണ്ടാക്കുന്നു: വി മുരളീധരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ ക്രമസമാധാന നില വഷളാകുന്നത് ആശങ്കയുണ്ടാക്കുന്നു: വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2022, 06:27 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാന നില വഷളാകുന്നു എന്നത് വളരെ അധികം ആശങ്കയുണ്ടാക്കുന്നു എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പാലക്കാട് ആർഎസ്എസ് നേതാവിന്റെ കൊലപാതകത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാഹചര്യം വഷളാകുമ്പോൾ ഫെഡറൽ തത്വങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ നിയമാനുസൃതമായ മാർഗത്തിലൂടെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

‘കേരളത്തിലെ ക്രമസമാധാന നില വഷളാകുന്നു എന്നത് വളരെ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. സംസ്ഥാന പോലീസിന്റെ പിടിപ്പുകേട് മൂലമാണ് അക്രമ സംഭവങ്ങൾ തുടർക്കഥയാകുന്നത്. തിരുവനന്തപുരത്തെ ഗുണ്ടാ ആക്രമണങ്ങളും, രാഷ്‌ട്രീയ കൊലപാതകങ്ങളും സംഘർഷങ്ങളുമെല്ലാം പോലീസിന്റെ പിടിപ്പുകേട് മൂലമാണ് വർദ്ധിച്ചുവരുന്നത്. സംസ്ഥാന മുഖ്യമന്ത്രി നേരിട്ട് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു സംസ്ഥാനത്ത് ഇത്രയും കുത്തഴിഞ്ഞ രീതിയിൽ പോലീസിന്റെ കാര്യങ്ങൾ നീങ്ങുന്നു എന്നുള്ളത് ഏറ്റവും ആശങ്കയണ്ടാക്കുന്നു.’എന്ന് വി മുരളീധരൻ ആരോപിച്ചു.

എന്തുകൊണ്ടാണ് കേരളത്തിൽ നിരന്തരമായി അക്രമങ്ങളും, രാഷ്‌ട്രീയ കൊലപാതകങ്ങളും നടക്കുന്നു എന്നുള്ള ചോദ്യത്തിന് മുഖ്യമന്ത്രി ഉത്തരം പറയണം. രാഷ്‌ട്രീയ അക്രമങ്ങൾക്ക് പരിഹാരം കാണേണ്ടത് പോലീസാണ്. സാഹചര്യം വഷളാകുമ്പോൾ ഫെഡറൽ തത്വങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ നിയമാനുസൃതമായ മാർഗത്തിലൂടെ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഇന്നലത്തെ കൊലപാതകത്തിൽ ബിജെപിയ്‌ക്കും ആർഎസ്എസ്സിനും പങ്കില്ല. ഇന്നലത്തെ സംഭവത്തിന്റെ തുടർച്ചയാണ് ഇന്നത്തേത് എന്നത് ദുർവ്യാഖ്യാനമാണെന്നും മന്ത്രി പറഞ്ഞു.

ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പോലീസിന് നേരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖാണ് കൊല്ലപ്പെട്ട ശ്രീനിവാസൻ. കടയിൽ കയറിയാണ് വെട്ടിയത്. തുരുതുരാ വെട്ടുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷി നൽകിയ മൊഴി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസ് ശേഖരിക്കുന്നുണ്ട്. രക്തം വാർന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കൊലയ്‌ക്ക് പിന്നിൽ എസ്ഡിപിഐയാണെന്ന് ബിജെപി വ്യക്തമാക്കി.

Tags: PoliceBJPRSSv.muraleedharanPinarayi Vijayankerala governmentPALAKKAD MURDER
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies