പരിസ്ഥിതി യുവപാർലമെന്റിലെ ചിന്തകൾ ഏറെ ശക്തം;തീർച്ചയായും ഭരണരംഗത്ത് പ്രതിഫലിക്കും: ലോക്‌സഭാ സ്പീക്കർ ഓം ബിർള
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരിസ്ഥിതി യുവപാർലമെന്റിലെ ചിന്തകൾ ഏറെ ശക്തം;തീർച്ചയായും ഭരണരംഗത്ത് പ്രതിഫലിക്കും: ലോക്‌സഭാ സ്പീക്കർ ഓം ബിർള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2022, 11:37 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പരിസ്ഥിതി യുവ പാർലമെന്റിൽ യുവപ്രതിഭകൾ മുന്നോട്ട് വെച്ച എല്ലാ ആശയങ്ങളും ഏറെ ശക്തമാണ്. ഇവ ഭരണരംഗത്ത് തീർച്ചയായും ഫലം ഉണ്ടാക്കുമെന്ന് ലോക്‌സഭ സ്പീക്കർ ഓം ബിർള അറിയിച്ചു. ഏപ്രിൽ 16നാണ് ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിനകത്ത് ദേശീയ യുവ പരിസ്ഥിതി പാർലമെന്റ് എന്ന പരിപാടി പര്യാവരൺ സംരക്ഷണ ഗതിവിധിയുടെ മേൽനോട്ടത്തിൽ സംഘടിപ്പിക്കപ്പെട്ടത്.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ 155 സർവ്വകലാശാലകളിൽ നിന്നും നിശ്ചയി ക്കപ്പെട്ട 240 വിദ്യാർത്ഥികളാണ് പ്രാഥമിക ഘട്ടത്തിൽ സ്റ്റുഡന്റ്‌സ് ഇന്റൺഷിപ്പ് പരിപാടികളിൽ പങ്കെടുത്തത്. അതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 140 വിദ്യാർത്ഥി കൾക്കാണ് പരിസ്ഥിതി പാർലമെന്റിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത്.

രാജ്യത്തെ കാർബൺ ബഹിർഗമന വിഷയം മുതൽ പരിസ്ഥിതി സംരക്ഷണത്തിനായി ഭാരതത്തിൽ സുലഭമായ എല്ലാ മാർഗ്ഗങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾ പഠനം നടത്തി അവതരിപ്പിച്ചു. മികച്ച പഠന ഗവേഷണങ്ങൾ നടത്തി അവയുടെ അവലോകനമാണ് പരിപാടിയിൽ അവതരിപ്പിക്കപ്പെട്ടത്. അനിയന്ത്രിതമായ ഖനനം, വ്യവസായ വൽക്കരണത്തിലൂടെയുള്ള മാലിന്യം, വികസനത്തിന്റെ പേരിൽ നടക്കുന്ന നിർമ്മാണങ്ങളെല്ലാം വിദ്യാർത്ഥികൾ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടിയതിനേയും ഓംബിർള അഭിനന്ദിച്ചു.

ആഗോള തലത്തിലെ എല്ലാ പരിസ്ഥിതി പ്രശ്‌നങ്ങൾക്കും സമാധാനം തേടി എല്ലാവരും ഇന്ത്യയിലേക്ക് വരുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടാനും വിദ്യാർത്ഥികൾ മറന്നില്ല എന്നത് സന്തോഷം തരുന്നു.  ഇന്ത്യയുടെ പൗരാണികമായ പ്രകൃതി രക്ഷാ രീതികളും അവ വീണ്ടും പുനരുജ്ജീവിപ്പിക്കേണ്ട മാർഗ്ഗങ്ങളും പരാമർശിക്കപ്പെടുന്നത് ഏറെ പ്രചോദനം നൽകുന്നു. നമ്മുടെ പരമ്പരാഗത ജീവിത ശൈലി എന്നും പ്രകൃതിക്ക് അനുകൂലമായിരുന്നു. പഞ്ചഭൂതങ്ങളാൽ ഈ പ്രകൃതിയും ജീവാജലങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നുവെന്ന സത്യം നാം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരം  വിഷയങ്ങളെ വിശകലനം ചെയ്യാനുള്ള ക്ഷമത യുവതീയുവാക്കൾക്കുണ്ട്. അത്  ബോദ്ധ്യപ്പെടുത്തുന്നതായി പരിസ്ഥിതി സെമിനാർ മാറിയെന്നും ഓം ബിർള ചൂണ്ടിക്കാട്ടി.

Tags: om-birlaparyavaran
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies