ഐപിഎല്ലിൽ 6000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമായി ശിഖർ ധവാൻ; ചെന്നൈയെ 11 റൺസിന് തകർത്ത് പഞ്ചാബ് കിങ്‌സ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്ലിൽ 6000 റൺസ് തികയ്‌ക്കുന്ന രണ്ടാമത്തെ താരമായി ശിഖർ ധവാൻ; ചെന്നൈയെ 11 റൺസിന് തകർത്ത് പഞ്ചാബ് കിങ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 25, 2022, 11:36 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ശിഖർ ധവാന്റെ മിന്നും പ്രകടനത്തിന്റെ ബലത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ 11 റൺസിന് പഞ്ചാബ് കിങ്‌സിന്റെ ജയം. ശിഖർ ധവാന്റെ തകർപ്പൻ പ്രകടനമാണ് പഞ്ചാബ് ഇന്നിങ്‌സിലെ മുഖ്യ ആകർഷണം. ഓപ്പണറായി ഇറങ്ങിയ ധവാൻ പുറത്താവാതെ 88 റൺസെടുത്തു. 59 പന്തിൽ നിന്ന് രണ്ട് സിക്‌സറും 9 ബൗണ്ടറിയും അടങ്ങുന്നതാണ് ധവാന്റെ ഇന്നിങ്‌സ്.

ഇതോടെ ഐപിഎൽ ക്രിക്കറ്റിൽ 6000 റൺസ് തികയ്‌ക്കുന്ന ബാറ്ററായി ശിഖർ ധവാൻ മാറി. റോയൽ ചലഞ്ചേഴ്‌സ് താരം വിരാട് കോഹ്‌ലിയ്‌ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരമാണ് ധവാൻ. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു.

മായങ്ക് അഗർവാൾ(18)ആണ് ആദ്യം പുറത്തായത്. തീക്ഷണയുടെ പന്തിൽ ദുബെ പിടിച്ച് പുറത്താക്കുകയായിരുന്നു. തുടർന്ന് ശിഖർ ധവാനും, ഭനുക രജപക്‌സ(42)യും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും രണ്ടാം വിക്കറ്റിൽ 110 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. നാലാമനായി ഇറങ്ങിയ ലിയാം ലിവിങ്‌സ്റ്റൺ(19) ആഞ്ഞടിച്ചെങ്കിലും അധികം ആയുസ് ഉണ്ടായിരുന്നില്ല. 7 പന്തിൽ രണ്ട് സിക്‌സറും ഏക ബൗണ്ടറിയും ഇതിനകം അദ്ദേഹം അടിച്ചു. ജോൺ ബെയർസ്‌റ്റോ(6) അവസാന പന്തിൽ പുറത്തായി. ടോസ് നേടിയ പഞ്ചാബ് കിങ്‌സ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

പഞ്ചാബ് ഉയർത്തിയ വെല്ലുവിളി ഏറ്റെടുത്ത് തുടർ ബാറ്റിങ് ആരംഭിച്ച ചെന്നെയ്‌ക്ക് മികച്ച തുടക്കം അല്ല ലഭിച്ചത്. റോബിൻ ഉത്തപ്പ(1) വേഗം ക്രീസ് വിട്ടു. തുടർന്നെത്തിയ മിച്ചൽ സാന്റനർ(9) അധികം നേരം പിടിച്ച് നിൽക്കാതെ പുറത്തായി. തുടക്കത്തിൽ വീണ രണ്ട് വിക്കറ്റുകൾ മഞ്ഞകുപ്പായക്കാരെ സമർദ്ദത്തിലാക്കി. അടുത്തതായി ക്രീസിലെത്തിയ ശിവം ദുബെയും(8) എളുപ്പത്തിൽ മടങ്ങിയത് തിരിച്ചടിയായി. എന്നാൽ അമ്പാട്ടി റായുഡു എത്തിയതോടെ ചെന്നൈയുടെ സ്‌കോറിന്റെ വേഗത വർധിച്ചു.

38 പന്ത് നേരിട്ട റായുഡു 78 റൺസ് എടുത്തു. നാലാം വിക്കറ്റിൽ റുതുരാജ് ഗെയ്ക്‌വാദ്(30), അമ്പാട്ടി റായുഡുവിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് 49 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. ടീമിനെ ലക്ഷ്യത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഗെയ്ക്‌വാദ് വീണു. ഒരറ്റത്ത് ഏകനായി പൊരുതിയ റായുഡു ആറ് സിക്‌സറും ഏഴ് ബൗണ്ടറിയും നേടി. റായുഡുവിനെ റബാഡാ ക്ലീൻ ബൗൾഡാക്കിയതോടെ ചെന്നൈയുടെ വിധി എഴുതി. പിന്നീട് വന്ന രവീന്ദ്ര ജഡേജ(21), എം എസ് ധോണി(12) എന്നിവർ പോരുതി നോക്കിയെങ്കിലും വിജയം പിടിച്ചെടുക്കാനായില്ല.

Tags: CSKIPL 2022sikhar dhawan
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies