ഉദ്ഘാടനം ചെയ്ത ആശുപത്രികൾ ഒഴിഞ്ഞു കിടക്കണമെന്നാണ് തന്റെ പ്രാർത്ഥനയെന്ന് പ്രധാനമന്ത്രി; ഏഴ് കാൻസർ സെന്ററുകൾ രാജ്യത്തിന് സമർപ്പിച്ച് മോദിയും രത്തൻ ടാറ്റയും
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉദ്ഘാടനം ചെയ്ത ആശുപത്രികൾ ഒഴിഞ്ഞു കിടക്കണമെന്നാണ് തന്റെ പ്രാർത്ഥനയെന്ന് പ്രധാനമന്ത്രി; ഏഴ് കാൻസർ സെന്ററുകൾ രാജ്യത്തിന് സമർപ്പിച്ച് മോദിയും രത്തൻ ടാറ്റയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 05:32 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി : അസമിനെ ആരോഗ്യമേഖലയുടെ കേന്ദ്ര ബിന്ദുവാക്കാൻ കൈകോർത്ത് കേന്ദ്ര സർക്കാരും ടാറ്റ ട്രസ്റ്റും. ഏഴ് പുതിയ കാൻസർ സെന്ററുകളുടെ ഉദ്ഘാടും പ്രധാനമന്ത്രി നരേന്ദ്ര മോദിയും, വ്യവസായി രത്തൻ ടാറ്റയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഏഴ് കാൻസർ സെന്ററുകളുടെ തറക്കല്ലിടൽ ചടങ്ങും നിർവ്വഹിച്ചു.

കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ നടത്തുന്ന അസം സർക്കാരിന്റെയും ടാറ്റ ട്രസ്റ്റിന്റെയും സംയുക്ത സംരംഭമാണ് അസം കാൻസർ കെയർ ഫൗണ്ടേഷൻ. ഇതിന് കീഴിൽ സംസ്ഥാനത്തുടനീളം 17 കാൻസർ കെയർ ഹോസ്പിറ്റലുകൾ ആരംഭിച്ചുകൊണ്ട് ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കാൻസർ കെയർ ശൃംഖല നിർമ്മിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായാണ് ആദ്യഘട്ടത്തിൽ ഏഴ് ക്യാൻസർ സെന്ററുകൾ ഉദ്ഘാടനം ചെയ്തത്. അടുത്ത മൂന്ന് ആശുപത്രികൾ ഉടൻ ആരംഭിക്കും. ദിബ്രുഗഡ്, കൊക്രജാർ, ബാർപേട്ട, ദരാംഗ്, തേസ്പൂർ, ലഖിംപൂർ, ജോർഹട്ട് എന്നിവിടങ്ങളിലാണ് ആശുപത്രികൾ ആരംഭിച്ചത്.

അസമിൽ ഏഴ് പുതിയ ക്യാൻസർ കെയർ ആശുപത്രികൾ ഉദ്ഘാടനം ചെയ്തുവെന്ന് പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു. വർഷങ്ങൾക്ക് ശേഷം ഒരു ആശുപത്രി ഉദ്ഘാടനം ചെയ്യുമ്പോൾ അത് ആഘോഷമാക്കുന്ന സ്ഥിതി അസമിലുണ്ടായിരുന്നു. എന്നാൽ ഇന്നത് മാറിയിരിക്കുകയാണ്. കുറച്ച് മാസങ്ങൾക്കുള്ളിൽ മൂന്ന് ആശുപത്രികൾ കൂടി സംസ്ഥാനത്ത് ആരംഭിക്കും. ആശുപത്രികൾക്ക് ജനങ്ങൾക്ക് വേണ്ടിയാണെങ്കിലും ഇന്ന് ഉദ്ഘാടനം ചെയ്തവ ഒഴിഞ്ഞു കിടക്കണമെന്നാണ് താൻ പ്രാർത്ഥിക്കുന്നതെന്ന് മോദി പറഞ്ഞു. എല്ലാവരുടെയും ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു. യോഗ, ഫിറ്റ്‌നസ്, സ്വച്ഛത എന്നിവയിലൂടെ ജനങ്ങൾ എന്നും ആരോഗ്യവാന്മാരായിരക്കണം എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ അവസാന വർഷങ്ങൾ ആരോഗ്യമേഖലയ്‌ക്കായി സമർപ്പിക്കുന്നുവെന്ന് രത്തൻ ടാറ്റ പറഞ്ഞു. എല്ലാവരും അംഗീകരിക്കുന്ന സംസ്ഥാനമായി അസമിനെ മാറ്റിയെടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കാൻസർ കെയർ ശൃംഖല നിർമ്മിക്കാൻ കേന്ദ്ര സർക്കാരും ടാറ്റ ട്രസ്റ്റും നൽകുന്ന പിന്തുണയ്‌ക്ക് മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ്മ നന്ദി അറിയിച്ചു.

സർക്കാർ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ 10 കാൻസർ കെയർ ആശുപത്രികളാണ് നിർമ്മിച്ചത്. ഇതിൽ മൂന്ന് എണ്ണത്തിന്റെ നിർമ്മാണം മാസങ്ങൾക്കകം പൂർത്തിയാകും. രണ്ടാം ഘട്ടത്തിൽ ഏഴ് ആശുപത്രികൾ നിർമ്മിക്കും. ഇതിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി ഇന്ന് നിർവ്വഹിച്ചു. ധൂബ്രി, നാൽബാരി, ഗോൾപാറ, നാഗോൺ, ശിവസാഗർ, ടിൻസുകിയ, ഗോലാഘട്ട് എന്നിവിടങ്ങളിലാണ് പുതിയ ആശുപത്രികൾ നിർമ്മിക്കുക.

Tags: Narendra Modiratan tatahimantha biswa sharmaassam government
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies