കെ-റെയിൽ പദ്ധതിയിൽ കേന്ദ്രസർക്കാരിന് റോൾ ഇല്ല; കല്ലിടൽ നാടകം നടത്തുന്നത് ചിലർക്ക് ചുളുവിലയ്ക്ക് ഭൂമി തട്ടിയെടുക്കാൻ: വി മുരളീധരൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെ-റെയിൽ പദ്ധതിയിൽ കേന്ദ്രസർക്കാരിന് റോൾ ഇല്ല; കല്ലിടൽ നാടകം നടത്തുന്നത് ചിലർക്ക് ചുളുവിലയ്‌ക്ക് ഭൂമി തട്ടിയെടുക്കാൻ: വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2022, 12:49 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: സിൽവർ ലൈൻ കല്ലിടലിലൂടെ ജനങ്ങളുടെ സമാധാനം തകർക്കാനുള്ള ശ്രമം ഒഴിവാക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കല്ലിടലിലൂടെ ദിവസവും നാട്ടുകാരും പോലീസും തമ്മിൽ ഏറ്റുമുട്ടുന്നു. ഈ സാഹചര്യം ഒരു നാടിന്റെ പുരോഗതിയ്‌ക്ക് പ്രയോജനകരമല്ലെന്നും വി.മുരളീധരൻ പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനത്തെ കുറിച്ചും അദ്ദേഹം പരാമർശിച്ചു.

കേരള പോലീസ് അക്രമികൾക്കും ഗുണ്ടകൾക്കും വേണ്ടി പ്രവർത്തിക്കുന്നു. ക്രമസമാധാന പാലനത്തിന് വേണ്ടിയാണ് പോലീസ് പ്രവർത്തിക്കേണ്ടത്. പോലീസിനെ നിയമം പാലിച്ചു പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കണം. കെ-റെയിൽ പദ്ധതിയിൽ കേന്ദ്ര സർക്കാരിന് റോൾ ഇല്ല. പദ്ധതി നടക്കില്ല എന്ന് റെയിൽവേ മന്ത്രി പറഞ്ഞിരുന്നു. സാങ്കേതിക വിദഗ്ധരും ഇതുതന്നെയാണ് പറയുന്നത്. എന്നിടും കല്ലിടൽ നടത്തുന്നത് ചിലർക്ക് ചുളു വിലക്ക് ഭൂമി കിട്ടാനാണ് എന്ന് സംശയിക്കേണ്ടി വരുമെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു.

സംവാദത്തിന് വന്നവർക്ക് പോലും കല്ലിടൽ എന്തിനാണെന്ന് ബോധ്യമായിട്ടില്ല. റിയൽ എസ്റ്റേറ്റ് കാർക്ക് കുറഞ്ഞ വിലക്ക് ഭൂമി കിട്ടാൻ സൗകര്യം ചെയ്യാനല്ലേ ഈ കല്ലിടൽ നാടകം എന്ന് സംശയിക്കേണ്ടി വരുമെന്ന് അദ്ദേഹം ആരോപിച്ചു. സാമൂഹികാഘാത പഠനത്തിന് വേണ്ടിയാണെങ്കിൽ എന്തിനാണ് കല്ലിടുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഗുജറാത്ത് ഇന്ത്യയിൽ തന്നെയുള്ള സ്ഥലമാണ്. ചീഫ് സെക്രട്ടറി ഗുജറാത്തിൽ പോയി പഠിക്കുന്നത് നല്ല കാര്യം തന്നെയാണ്. അരുതാത്ത എന്തോ നടന്ന പോലെയാണ് പ്രതിപക്ഷം ഇതിനെ കാണുന്നത്. ജനങ്ങളെ കുടിയൊഴിപ്പിക്കാതെ വികസന പദ്ധതികൾ എങ്ങനെ നടപ്പാക്കാം എന്ന് ഗുജറാത്തിൽ നിന്ന് പഠിക്കാൻ സാധിക്കുമെന്ന് വി.മുരളീധരൻ വ്യക്തമാക്കി.

Tags: surveyv.muraleedharank railSILVER LINE
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies