മുസ്ലീം യുവതിയെ വിവാഹം ചെയ്ത ദളിത് ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവം; യുവതിയുടെ സഹോദരൻ സൈദ് അഹമ്മദ് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ; കൂടുതൽ വെളിപ്പെടുത്തലുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീം യുവതിയെ വിവാഹം ചെയ്ത ദളിത് ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവം; യുവതിയുടെ സഹോദരൻ സൈദ് അഹമ്മദ് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ; കൂടുതൽ വെളിപ്പെടുത്തലുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2022, 07:33 am IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: മുസ്ലീം യുവതിയെ വിവാഹം ചെയ്ത ഹിന്ദു യുവിവാനെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. 25-കാരനായ നാഗരാജുവിനെ ബൈക്കിലെത്തി ആക്രമിച്ച സംഘത്തിലെ രണ്ട് പേരാണ് അറസ്റ്റിലായത്. നാഗരാജുവിന്റെ ഭാര്യ സുൽത്താനയുടെ സഹോദരനാണ് അറസ്റ്റിലായവരിൽ ഒരാളെന്ന് പോലീസ് അറിയിച്ചു.

ഹൈദരാബാദിലെ ബാലാനഗറിലുള്ള ഗുരുമൂർത്തി നഗറിൽ താമസിക്കുന്ന സൈദ് മൊബിൻ അഹമ്മദ് (30), രംഗറെഡ്ഡി ജില്ലയിലെ ഷെരിലിംഗംപള്ളിയിലുള്ള താരാനഗർ പ്രദേശവാസിയായ മുഹമ്മദ് മസൂദ് അഹമ്മദ് (29) എന്നിവരാണ് അറസ്റ്റിലായത്. പഴക്കച്ചവടക്കാരനായ സൈദ് മൊബിൻ അഹമ്മദാണ് സുൽത്താനയുടെ സഹോദരൻ.

നാഗരാജുവിന്റെ കൊലപാതകത്തിന് സുൽത്താനയുൾപ്പെടെ നിരവധി നാട്ടുകാർ സാക്ഷിയായിരുന്നു. ഭർത്താവിനെ കൊലപ്പെടുത്തിയ അക്രമികളിൽ തന്റെ സഹോദരനെ മാത്രമാണ് സുൽത്താനയ്‌ക്ക് തിരിച്ചറിയാനായത്. നാഗരാജുവിനെ വെറുതെ വിടണമെന്ന് താൻ കേണപേക്ഷിച്ചതായും അക്രമികൾ ഇക്കാര്യം ചെവിക്കൊണ്ടില്ലെന്നും സുൽത്താന പോലീസിനോട് പറഞ്ഞു. കൊലപാതകം നോക്കിനിന്ന നാട്ടുകാരോട് സഹായം അഭ്യർത്ഥിച്ചെങ്കിലും ആരും മുന്നോട്ടുവന്നില്ലെന്നും അവർ മൊഴി നൽകി.

തെലങ്കാനയിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു റോഡരികിൽ ഭാര്യയോടൊപ്പം നിൽക്കുകയായിരുന്ന നാഗരാജുവിനെ സുൽത്താനയുടെ വീട്ടുകാർ കൊലപ്പെടുത്തിയത്. ഇരുവരുടേയും പ്രണയ വിവാഹത്തിലുള്ള അതൃപ്തിയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു. നാഗരാജുവുമായുള്ള വിവാഹത്തിന് സുൽത്താനയുടെ വീട്ടുകാർ വിയോജിപ്പ് അറിയിച്ചപ്പോൾ താൻ ഇസ്ലാമിലേക്ക് മതം മാറാൻ തയ്യാറാണെന്ന് നാഗരാജു അറിയിച്ചിരുന്നു. എന്നിട്ടും ദളിതനായ ഹിന്ദു യുവാവായതിനാൽ സുൽത്താനയുടെ വീട്ടുകാർ എതിർത്തു.

എതിർപ്പുകൾക്കൊടുവിൽ സുൽത്താന വീട്ടിൽ നിന്ന് ഇറങ്ങിപോവുകയും പിറ്റേന്ന് തന്നെ നാഗരാജുവിനെ വിവാഹം കഴിക്കുകയുമായിരുന്നു. കഴിഞ്ഞ ജനുവരി 31-നായിരുന്നു വിവാഹം. മലക്‌പേട്ടിലുള്ള കാർ ഷോറൂമിൽ സെയിൽസ്മാനാണ് നാഗരാജു. കൊലപാതകത്തിൽ നാഗരാജുവിന്റെ വീട്ടുകാർ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. തന്റെ മകനെ കൊന്ന മതതീവ്രവാദികളെ ഉടൻ പിടികൂടണമെന്ന് നാഗരാജുവിന്റെ അമ്മ ആവശ്യപ്പെട്ടു.

 

 

 

Tags: Hyderabadtelanganahonour killing
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies