അനുമതി ലഭിക്കാത്തവർ ഉച്ചഭാഷിണി ഉപയോഗിക്കരുത്; കർശന ഉത്തരവുമായി കർണാടക
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനുമതി ലഭിക്കാത്തവർ ഉച്ചഭാഷിണി ഉപയോഗിക്കരുത്; കർശന ഉത്തരവുമായി കർണാടക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2022, 03:38 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: കർണാടകയിൽ അടുത്ത 15 ദിവസത്തേക്ക് ഉച്ചഭാഷിണി ഉപയോഗിക്കണമെങ്കിൽ പ്രത്യേക അനുമതി തേടണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ആഭ്യന്തര വകുപ്പിലെ അധികൃതരുമായി നടത്തിയ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് ചൂണ്ടിക്കാട്ടി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്.

അനുമതി ലഭിക്കാത്തവർ അതത് ആരാധനാലയങ്ങളിൽ നിന്നും ഉച്ചഭാഷിണി സ്വമേധയാ എടുത്ത് മാറ്റണമെന്നാണ് നിർദേശം. അതേസമയം ഉച്ചഭാഷണി ഉപയോഗിക്കുന്നതിന് അനുമതി തേടിയുള്ള അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തും. ഉച്ചഭാഷിണി ഉപയോഗത്തിൽ സുപ്രീംകോടതി വിധി കർശനമായി നടപ്പിലാക്കാനാണ് തീരുമാനമെന്ന് കർണാടക മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.

കോടതി വിധി സമത്വ പൂർണമായി നടപ്പിലാക്കും. വിധി എല്ലാവർക്കും ബാധകമാണ്. മറ്റ് സംസ്ഥാനങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ നിരീക്ഷിച്ച് വരികയായിരുന്നു. നിർബന്ധമായും കോടതി വിധി പിന്തുടരണമെന്ന നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മസ്ജിദുകളിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ലെങ്കിൽ ഹനുമാൻചാലിസയും സുപ്രഭാതവും ഉച്ചത്തിൽ മുഴക്കുമെന്നായിരുന്നു ശ്രീരാമസേനയുടെ പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് കർണാടക സർക്കാർ യോഗം ചേരുകയും കർശനമായി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തത്.

2005ലാണ് ഉച്ചഭാഷിണികളിൽ നിന്നും ശബ്ദമലിനീകരണം ഉണ്ടാകുന്നതിനെക്കുറിച്ചും പൊതുസ്ഥലങ്ങളിൽ എപ്രകാരം ഉച്ചഭാഷിണികൾ ഉപയോഗിക്കണം എന്നതിനെക്കുറിച്ചും സുപ്രീംകോടതി ഉത്തരവിട്ടത്. ഉച്ചഭാഷണികളും മ്യൂസിക് സിസ്റ്റങ്ങളും രാത്രി 10നും രാവിലെ ആറിനും ഇടയിൽ അടിയന്തിരഘട്ടങ്ങളിലൊഴികെ ഉപയോഗിക്കരുതെന്നാണ് കോടതി നിർദേശം. ശബ്ദമലിനീകരണം തടയുക എന്ന ഉദ്ദേശ്യത്തോടെയും ജനങ്ങളുടെ ആരോഗ്യവും കണക്കിലെടുത്താണിത്.

Tags: Karnatakaloudspeakers
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies