ആറര വർഷം നീണ്ട ജയിൽ വാസം അവസാനിച്ചു; ഷീന ബോറ കൊലക്കേസിൽ ഇന്ദ്രാണി മുഖർജിക്ക് ജാമ്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആറര വർഷം നീണ്ട ജയിൽ വാസം അവസാനിച്ചു; ഷീന ബോറ കൊലക്കേസിൽ ഇന്ദ്രാണി മുഖർജിക്ക് ജാമ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 18, 2022, 01:35 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ഷീന ബോറ കൊലക്കേസിൽ ഇന്ദ്രാണി മുഖർജിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ആറര വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് കോടതി ഇവർക്ക് ജാമ്യം നൽകിയത്. കേസിലെ വിചാരണ ഉടൻ അവസാനിക്കില്ലെന്നും ഇതിനകം തന്നെ ഇവർ ആറര വർഷം ജയിൽ വാസം അനുഭവിച്ച് കഴിഞ്ഞെന്നും കോടതി ചൂണ്ടിക്കാട്ടി.

സാക്ഷികളിൽ പകുതി പേരുടെ മൊഴികൾ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ദീർഘകാലം പ്രതി ജയിലിലായിരുന്നെന്നും അതിനാൽ അവർ ജാമ്യം അർഹിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. കേസിലെ മറ്റൊരു പ്രതിയും ഇന്ദ്രാണി മുഖർജിയുടെ മുൻ ഭർത്താവുമായ പീറ്റർ മുഖർജി 2020 ഫെബ്രുവരി മുതൽ ജാമ്യത്തിലാണ്. പീറ്റർ മുഖർജിക്ക് ജാമ്യം അനുവദിച്ച അതേ വ്യവസ്ഥകൾ ഇന്ദ്രാണി മുഖർജിയും പാലിക്കണമെന്ന് കോടതിയുടെ നിർദ്ദേശമുണ്ട്.

2012 ൽ ആദ്യ ഭർത്താവിലുണ്ടായ മകൾ ഷീന ബോറയെ മുൻ ഭർത്താവ് സഞ്ജയ് ഖന്ന, ഡ്രൈവർ ശ്യാംവർ റായ് എന്നിവർക്കൊപ്പം ചേർന്ന് ഇന്ദ്രാണി മുഖർജി കൊലപ്പെടുത്തിയെന്നാണ് കേസ്. അന്നത്തെ ഇവരുടെ ഭർത്താവായിരുന്ന പീറ്റർ മുഖർജിയുടെ മുൻ ഭാര്യയിലുണ്ടായ മകനുമായി ഷീന ബോറ അടുപ്പത്തിലായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് ശേഷം മൃതദേഹം വനപ്രദേശത്ത് കൊണ്ടുപോയി കത്തിച്ച് കളയുകയായിരുന്നു.

ഈ സംഭവം ആരും അറിഞ്ഞില്ലെങ്കിലും മൂന്ന് വർഷത്തിന് ശേഷം, 2015 ൽ ഇത് മറനീക്കി പുറത്ത് വന്നു. ഡ്രൈവർ ശ്യാംവർ റായ് മറ്റൊരു കേസിൽ പിടിയിലായതോടെയാണ് ഏവരും ഞെട്ടിയ കൊലക്കേസിന്റെ വിവരം രാജ്യമറിഞ്ഞത്. തുടർന്ന് ഇന്ദ്രാണി മുഖർജിയെ പിടികൂടുകയായിരുന്നു. കേസിൽ പ്രതിയായ പീറ്റര് മുഖർജിക്ക് പിന്നീട് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും ഇന്ദ്രാണി മുഖർജിയുടെ അപേക്ഷകൾ സിബിഐ കോടതി തള്ളുകയായിരുന്നു.

Tags: MurderBAILsheena borasheena bora murder case
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies