ബെംഗളൂരു: കർണാടകയിലെ മംഗളൂരുവിന് സമീപം മസ്ജിദിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ ഹിന്ദു ക്ഷേത്രത്തിലേതിന് സമാനമായ വാസ്തുവിദ്യാ രൂപകൽപനകൾ കണ്ടെത്തി.
മംഗളൂരുവിലെ ഗുരുപുര താലൂക്കിൽ സ്ഥിതിചെയ്യുന്ന മലാലി മാർക്കറ്റിന് സമീപമാണ് ജുമാ മസ്ജിദുള്ളത്. കഴിഞ്ഞ ഏപ്രിൽ 21 മുതൽ ഇവിടെ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി മസ്ജിദിന്റെ പകുതി ഭാഗം പൊളിച്ചുമാറ്റിയിരുന്നു. ഇതിനിടെയാണ് ക്ഷേത്രത്തിനുള്ളിൽ കാണപ്പെടുന്ന തരത്തിലുള്ള വാസ്തുവിദ്യാ ചിത്രപണികൾ മസ്ജിദിന്റെ പല ഭാഗങ്ങളിലുമുള്ളതായി ശ്രദ്ധയിൽപ്പെട്ടത്.
ഇതോടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്ന ആവശ്യവുമായി ഹിന്ദു സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്. മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് ക്ഷേത്രമായിരുന്നുവെന്ന് ഒരു വിഭാഗം അവകാശപ്പെട്ടു. രേഖകൾ പരിശോധിച്ച് ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നതുവരെ മസ്ജിദിന്റെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കണമെന്നാണ് ഹിന്ദു പരിഷത് നേതാക്കളുടെ ആവശ്യം. ഇവർ ജില്ലാ അഡ്മിനിസ്ട്രേഷനെ സമീപിച്ചിരിക്കുകയാണ്.
Comments