കൊച്ചി ; കൊച്ചിയിൽ പെട്രോൾ പമ്പ് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടി. എറണാകുളം ബാനർജി റോഡിലെ പെട്രോൾ പമ്പിലാണ് സംഭവം. ഇരച്ചു കയറിവന്നയാൾ അതിക്രമം നടത്തുകയായിരുന്നു.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. റോഡിൽ തിരക്കേറിയ സമയത്താണ് അക്രമം നടന്നത്. ഹെൽമറ്റ് വച്ച് തുണികൊണ്ടു മുഖം മറച്ച് ഓഫീസ് മുറിയിൽ കയറിയ ഇയാൾ ബുള്ളറ്റിനുള്ള എൻജിൻ ഓയിൽ ഉണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ കത്തിയെടുത്ത് ഭീഷണിപ്പെടുത്തി ബലമായി പണം ആവശ്യപ്പെടുകയായിരുന്നു.
ഹെൽമറ്റ് ധരിച്ചെത്തിയ അക്രമി ജീവനക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജീവനക്കാരന്റെ കഴുത്തിന് പിടിച്ചാണ് ഭീഷണിപ്പെടുത്തുന്നത്. ഇയാളെക്കൊണ്ട് പണം എടുപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
Comments