മീഡിയാവണ്ണിന്റെ വിലക്ക്: രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്തുവിടാനാകില്ല; സുപ്രീം കോടതിയിൽ നിലപാടറിയിച്ച് കേന്ദ്രസർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മീഡിയാവണ്ണിന്റെ വിലക്ക്: രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്തുവിടാനാകില്ല; സുപ്രീം കോടതിയിൽ നിലപാടറിയിച്ച് കേന്ദ്രസർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2022, 07:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മീഡിയാവണ്ണിന് ഏർപ്പെടുത്തിയ വിലക്കിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്രസർക്കാർ. രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മീഡിയാവണ്ണിന് സുരക്ഷാ ക്ലിയറൻസ് നിഷേധിച്ചതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. അതീവ രഹസ്യമായ രേഖകളിലെ വിവരങ്ങൾ രാജ്യത്തിന്റെ സുരക്ഷാ താൽപര്യം മുൻനിർത്തി പുറത്തുവിടാനാകില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

നേരത്തെ ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട രേഖകൾ ഹൈക്കോടതിയിൽ നൽകിയിരുന്നു. സുപ്രീംകോടതി ആവശ്യപ്പെടുകയാണെങ്കിൽ രേഖകൾ മുദ്രവെച്ച കവറിൽ ഹാജരാക്കാൻ തയ്യാറാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഇന്ത്യൻ എവിഡൻസ് ആക്ടിലെ 104-ാം വകുപ്പ് പ്രകാരം ഇത്തരം രഹസ്യരേഖകൾ പരസ്യപ്പെടുത്താൻ കഴിയില്ല. അവ രഹസ്യമായി തന്നെ നിലനിർത്താനുള്ള അധികാരം തങ്ങൾക്കുണ്ടെന്നും സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.

രേഖകൾ പുറത്തുവിടുകയാണെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അവ ആലോചിക്കാൻ കഴിയുന്നതിലും അപ്പുറമാകുമെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. മീഡിയാവണ്ണിന്റെ ഹർജി തള്ളണമെന്നും ഇടക്കാല ആശ്വാസം നൽകരുതെന്നും സർക്കാർ ആവശ്യപ്പെട്ടു. ഒരു ചാനലിനെ സംബന്ധിച്ചിടത്തോളം സംപ്രേഷണത്തിന്റെ ലൈസൻസ് അവരുടെ അവകാശമല്ല. സുരക്ഷാ ക്ലിയറൻസിന് ആവശ്യമായ മാർഗനിർദേശങ്ങൾ കൃത്യമായ പാലിച്ചെങ്കിൽ മാത്രമേ ലൈസൻസ് നൽകുകയുള്ളൂവെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

കേന്ദ്രസർക്കാരിന് വേണ്ടി വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിലെ ഡയറക്ടർ വൃന്ദ മനോഹർ ദേശായിയാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.

 

 

Tags: scMediaOneAffidavit
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies