കാൻപൂരിൽ കലാപത്തിന് ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട്; മുഖ്യകണ്ണികൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർ; അന്വേഷണം ശക്തമാക്കി പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാൻപൂരിൽ കലാപത്തിന് ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട്; മുഖ്യകണ്ണികൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർ; അന്വേഷണം ശക്തമാക്കി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2022, 03:07 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ : മുഹമ്മദ് നബിയെ നന്ദിച്ചുവെന്നാരോപിച്ച് ഉത്തർപ്രദേശിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിനും പങ്കുണ്ടെന്ന് സൂചന. കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിലെ മുഖ്യകണ്ണി മുസ്ലീം നേതാവും മൗലാന മുഹമ്മദ് ജൗഹാർ അലി ഫാൻസ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഹയാത്ത് സഫർ ഹഷ്മി ആണെന്ന് പോലീസ് കണ്ടെത്തിട്ടുണ്ട്. നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ കലാപത്തിലും ഇയാൾക്ക് പങ്കുണ്ടായിരുന്നു എന്നാണ് കണ്ടെത്തൽ. അന്ന് കാൻപൂരിൽ അക്രമം അഴിച്ചുവിട്ടതും ഇയാളുടെ നേതൃത്വത്തിലായിരുന്നു.

കാൻപൂരിലെ പരേഡ് ചൗക്കിലാണ് മതമൗലികവാദികൾ അക്രമം അഴിച്ചുവിട്ടത്. ബിജെപി വക്താവ് നൂപുർ ശർമ്മ പ്രവാചകനെ നിന്ദിച്ചെന്ന് ആരോപിച്ചായിരുന്നു മതമൗലികവാദികളുടെ കലാപത്തിനുള്ള ശ്രമം. വെള്ളിയാഴ്ച ഉച്ച പ്രാർത്ഥനയ്‌ക്ക് ശേഷം മതമൗലികവാദികൾ കലാപത്തിനായി മസ്ജിദ് പരിസരത്ത് ഒത്തു ചേർന്ന് പ്രതിഷേധിക്കുകയായിരുന്നു. കടകൾ ബലം പ്രയോഗിച്ച് അടപ്പിക്കുകയും, അടയ്‌ക്കാൻ തയ്യാറാകാതിരുന്നവരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ആക്രമണത്തിൽ 30 ഓളം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.

ഈ ആക്രമണങ്ങൾക്കെല്ലാം പിന്നിൽ ഹയാത്ത് സഫർ ഹഷ്മി ആണെന്നാണ് പോലീസിന് ലഭിച്ച വിവരം. സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കുക, വർഗീയത പടർത്തുക എന്നീ ലക്ഷ്യത്തോടെയാണ് മതമൗലികാവദികൾ അക്രമം അഴിച്ചുവിട്ടത്. കേസിൽ മൂന്ന് എഫ്‌ഐആർ പോലീസ് രജിസ്റ്റർ ചെയ്തു. ആയിരത്തിലധികം മതമൗലികവാദികൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് 35 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

എംഎംഎ ജൗഹർ ഫാൻസ് അസോസിയേഷനെതിരെയും നടപടിയുണ്ടാകുമെന്ന് ജോയിന്റ് പോലീസ് കമ്മീഷണർ ആനന്ദ് പ്രകാശ് തിവാരി അറിയിച്ചു. ചോദ്യം ചെയ്യുന്നതിനായി ഇതിനോടകം നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും എല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് തിവാരി പറഞ്ഞു.

നിലവിൽ അക്രമ ബാധിത പ്രദേശത്തിലെ സ്ഥിതി നിയന്ത്രിച്ചിട്ടുണ്ട്. ക്രമസമാധാനം ഉറപ്പുവരുത്താൻ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സിസിടവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ ബന്ധവും കൃത്യമായി പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Tags: PoliceArrestmuslimsProtestkanpur violenceanti caa protest
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies