ആലപ്പുഴ : ആലപ്പുഴയിൽ എഐഎസ്എഫ് നേതാവിനെ ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകർ ചേർന്ന് മർദ്ദിച്ചതായി പരാതി. എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം വി എൻ അൽത്താഫിനാണ് മർദ്ദനമേറ്റത്.
അരൂർ പഞ്ചായത്തിലെ ചന്തിരൂർ ഗവ. ഹൈസ്കൂളിന് മുൻവശമാണ് സംഭവം. പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സ്കൂൾ തുറപ്പിനോടനുബന്ധിച്ച് ഇവിടെ എഐഎസ്എഫ്-എസ്എഫ്ഐ സംഘർഷം നിലനിന്നിരുന്നു.
സിപിഐ നേതാക്കളായ രണ്ടുപേർ പരിക്കുകളോടെ ആശുപത്രിയിലാണ്. സംഘർഷത്തിൽ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കറ്റ അൽത്താഫിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രേവേശിപ്പിച്ചു
Comments