കണ്ണൂർ: ജമ്മു കശ്മീർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രദർശിപ്പിച്ച ഹോട്ടലിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. പിലാത്തറയിലെ കാസാ ഹോട്ടലിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. കശ്മീർ ഇല്ലാത്ത അപൂർണ്ണമായ മാപ്പ് എടുത്ത് മാറ്റാൻ ബിജെപി ഹോട്ടൽ ഉടമയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അനുസരിക്കാത്ത സാഹചര്യത്തിലാണ് ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തുവന്നത്.
ഭക്ഷണം കഴിക്കാനെത്തിയവരുടെ ശ്രദ്ധയിലായിരുന്നു ഹോട്ടലിലെ ഭൂപടം ആദ്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇക്കാര്യം ബിജെപി പ്രവർത്തകരെ അറിയിക്കുകയായിരുന്നു. ഹോട്ടലിലെ കൈകഴുകുന്ന ഭാഗത്തെ ചുവരിലാണ് മാപ്പിന്റ ചിത്രം ഉള്ളത്. ഇതിന് പുറമേ ഇസ്ലാമിക സംസ്കാരത്തെ വ്യക്തമാക്കുന്ന മറ്റ് ചിത്രങ്ങളും ചുവരിൽ ഉണ്ട്.
Comments