കൊല്ലം: ചവറയിൽ മണ്ണെണ്ണ കുടിച്ച് കുട്ടി മരിച്ചു. ഒന്നരവസുള്ള ആയുഷാണ് മരിച്ചത്. ചവറ കോട്ടയ്ക്കകം ചെഞ്ചേരിൽ കൊച്ചുവീട്ടിൽ ഉണ്ണിക്കുട്ടൻ-രേഷ്മ ദമ്പതികളുടെ മകനാണ് ആരുഷ്.
ചക്ക മുറിച്ചതിന് പിന്നാലെ കറ കളയാൻ നിലത്ത് വെച്ചിരുന്ന മണ്ണെണ്ണയാണ് കുട്ടി കുടിച്ചത്. തൊട്ടുപിന്നാലെ കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ മെഡിസിറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Comments