തിരുവനന്തപുരം: നടി ഭാവനയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മഞ്ജുവാര്യർ. ഫേസ്ബുക്കിലൂടെയാണ് മഞ്ജു താരത്തിന് ആശംസകൾ അറിയിച്ചത്. താൻ കണ്ടതിൽവെച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് ഭാവനയെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു.
ഭാവനയ്ക്കെപ്പമുള്ള ചിത്രം പങ്കുവച്ചാണ് മഞ്ജുവിന്റെ ആശംസ. ചിത്രം ഒരു പക്ഷേ അൽപ്പം മങ്ങിയതാകാം. എന്നാൽ വികാരങ്ങൾ യഥാർത്ഥമാണ്. ഭാവനയ്ക്ക് ജന്മദിനാശംസകൾ. തനിക്ക് അറിയാവുന്നതിൽവെച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് നീ. ഐ ലവ് യു. ഞാൻ എത്രത്തോളം നിന്നെ സ്നേഹിക്കുന്നുണ്ടെന്ന് നിനക്ക് അറിയാമെന്ന് എനിക്കറിയാം.- മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
മഞ്ജുവിന് പുറമേ രമ്യ നമ്പീശൻ, ഗായിക സയനോര ഫിലിപ്പ് തുടങ്ങി നിരവധി പേർ ഭാവനയ്ക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്.
Comments