തിരുവനന്തപുരം: വിഴിഞ്ഞത്ത് അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. ഇരുമ്പുതോട്ടി വൈദ്യുത ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. വിഴിഞ്ഞം ചൊവ്വരയിൽ ഇന്ന് രാവിലെയാണ് സംഭവം.
ചൊവ്വര സ്വദേശി അപ്പുക്കുട്ടൻ, മകൻ റെനിൽ എന്നിവരാണ് മരിച്ചത്. ഇരുവരും തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെ തോട്ടി 11 കെ.വി ലൈനിൽ കുടുങ്ങുകയായിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥരും പോലീസും അപകട സ്ഥലത്തെത്തി നടപടികൾ സ്വകീരിച്ചു.
Comments