‘ജയരാജന്റെ മനോനില പരിശോധിക്കണം‘: പ്രതിഷേധിച്ച പ്രവർത്തകർ മദ്യപിച്ചെന്ന് തെളിയിക്കാൻ വെല്ലുവിളിച്ച് ഷാഫി പറമ്പിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ജയരാജന്റെ മനോനില പരിശോധിക്കണം‘: പ്രതിഷേധിച്ച പ്രവർത്തകർ മദ്യപിച്ചെന്ന് തെളിയിക്കാൻ വെല്ലുവിളിച്ച് ഷാഫി പറമ്പിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2022, 10:51 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈയ്യേറ്റം ചെയ്ത ഇ പി ജയരാജന്റെ മനോനില പരിശോധിക്കണമെന്ന് കോൺഗ്രസ് എം എൽ എ ഷാഫി പറമ്പിൽ. പ്രവർത്തകർ മദ്യപിച്ചെന്ന് തെളിയിക്കാൻ ഷാഫി പറമ്പിൽ ജയരാജനെ വെല്ലുവിളിച്ചു. സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്തിനുള്ളിൽ പ്രവർത്തകരെ കൈയ്യേറ്റം ചെയ്ത ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തണം. എൽഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ച് ജയരാജൻ മുഖ്യമന്ത്രിയുടെ ഗണ്മാൻ ആയോ എന്നും ഷാഫി പറമ്പിൽ പരിഹസിച്ചു. ഒരു മുഖ്യമന്ത്രിയുടെ നെഞ്ചിലും നെറ്റിയിലും കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചവരാണ് മുദ്രാവാക്യം വിളിച്ചവരെ ഭീകരവാദികളോട് ഉപമിക്കുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം ഉണ്ടായ സംഭവത്തിൽ സിപിഎം- ഡി വൈ എഫ് ഐ പ്രതിഷേധ പ്രകടനങ്ങൾ തുടരുകയാണ്. ശാസ്തമംഗലത്ത് കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവന് നേർക്ക് കല്ലേറ് നടന്നു. പിന്നിൽ സിപിഎം- ഡി വൈ എഫ് ഐ പ്രവർത്തകരാണ് എന്ന് കോൺഗ്രസ് ആരോപിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി ഇന്ദിരാ ഭവനിൽ ഉള്ളപ്പോഴായിരുന്നു അക്രമം. ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന് നേർക്ക് അക്രമികൾ കല്ലെറിഞ്ഞു. കല്ലേറിൽ കാറിന് കേടുപാടുകൾ സംഭവിച്ചു. രൂക്ഷമായ അസഭ്യ വർഷത്തോടെയാണ് കല്ലേറ് നടന്നതെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.

സംഭവത്തിൽ മുഖ്യമന്ത്രിയും കോടിയേരിയും മറുപടി പറയണമെന്ന് എ കെ ആന്റണി പ്രതികരിച്ചു. കണ്ണൂർ ഇരിട്ടിയിലും സിപിഎം പ്രകടനം അക്രമാസക്തമായി.

Tags: CPIMPinarayi Vijayanshafi parambile p jayarajancongres
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies