ചൈനീസ് ചാരശൃംഖല തകർത്തു; വിവരം ലഭിച്ചത് സൈന്യത്തിന്റെ പിടിയിലായ രണ്ട് പേരിൽ നിന്ന്; റെയ്ഡിൽ പിടിച്ചെടുത്തത് നോട്ടെണ്ണൽ യന്ത്രവും; വ്യാജ പാസ്‌പോർട്ട് നൽകിയത് കൊൽക്കത്ത പാസ്‌പോർട്ട് ഓഫീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചൈനീസ് ചാരശൃംഖല തകർത്തു; വിവരം ലഭിച്ചത് സൈന്യത്തിന്റെ പിടിയിലായ രണ്ട് പേരിൽ നിന്ന്; റെയ്ഡിൽ പിടിച്ചെടുത്തത് നോട്ടെണ്ണൽ യന്ത്രവും; വ്യാജ പാസ്‌പോർട്ട് നൽകിയത് കൊൽക്കത്ത പാസ്‌പോർട്ട് ഓഫീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2022, 09:17 pm IST
Facebook
Twitter
WhatsAppTelegram

നോയ്ഡ: ചൈനീസ് ചാരശൃംഖല തകർത്ത് ഗൗതം ബുദ്ധനഗർ പോലീസ്. നോയ്ഡ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന സംഘത്തെയാണ് പിടികൂടിയത്. ഘാർബറ വില്ലേജിൽ പ്രവർത്തിച്ചിരുന്ന ഒരു ചൈനീസ് ക്ലബ്ബ് കേന്ദ്രമാക്കി ആയിരുന്നു ഇവരുടെ പ്രവർത്തനം. ഗുരുഗ്രാമിലെ ഹോട്ടൽ റെയ്ഡ് ചെയ്താണ് ഇവരെ പിടികൂടിയത്.

ചൈനീസ് പൗരൻമാർക്ക് മാത്രമാണ് ഇവിടെ പ്രവേശനം അനുവദിച്ചിരുന്നത്. ഇരുപതോളം ചൈനീസ് പൗരൻമാർ ഇവിടെ അനധികൃതമായി താമസിക്കുന്നുമുണ്ടായിരുന്നു. ഇന്ത്യ – നേപ്പാൾ അതിർത്തിയിൽ നിന്നും സശസ്ത്ര സീമാ ബലിന്റെ പിടിയിലായ രണ്ട് ചൈനീസ് പൗരൻമാരിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചത്. തുടർന്ന് രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഗൗതം ബുദ്ധനഗർ പോലീസിന്റെ നീക്കം.

പോലീസ് ഓപ്പറേഷന്റെ സൂചനകൾ ലഭിച്ചതോടെ ഇവിടെ നിന്നും ഇരുപതോളം ചൈനീസ് പൗരൻമാർ രക്ഷപെട്ടതായി ഗ്രേറ്റർ നോയ്ഡ ഡെപ്യൂട്ടി കമ്മീഷണർ മീനാക്ഷി വ്യക്തമാക്കി. ആറ് വനിതകളെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു. കറൻസി നോട്ടുകൾ എണ്ണുന്ന യന്ത്രം ഉൾപ്പെടെ റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. നേപ്പാൾ വഴി വ്യാജ കറൻസി കടത്തുന്ന റാക്കറ്റുകളുമായി ഇവർക്ക് ബന്ധമുണ്ടോയെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗുരുഗ്രാമിലെ ഹോട്ടലിൽ നിന്നും പിടിയിലായവർക്കൊപ്പം ഒരു കൊഹിമ സ്വദേശിയും കസ്റ്റഡിയിലായിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലുളള ചൈനാ സ്വദേശി സൂ ഫേയിയുടെ പാസ്‌പോർട്ട് 2019 ൽ കാലാവധി തീർന്നതാണ്. പിന്നീട് അനധികൃതമായി രാജ്യത്ത് തങ്ങുകയായിരുന്നു. പിന്നീട് കെലെയ് എന്ന വ്യാജപേരിൽ ഇവർ ഇന്ത്യൻ പാസ്‌പോർട്ട് സംഘടിപ്പിച്ചിരുന്നു. കൊൽക്കത്തയിലെ റീജിണൽ പാസ്‌പോർട്ട് ഓഫീസിൽ നിന്നാണ് ഇവർക്ക് പാസ്‌പോർട്ട് നൽകിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

Tags: chinese spy network
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies