‘രാഷ്ട്ര താത്പര്യം മുൻനിർത്തി രാഷ്ട്രീയമായി വില കൊടുക്കാനും തയ്യാറായ പ്രധാനമന്ത്രിയുടെ തീരുമാനമാണ് അഗ്നിപഥ്‘: ഒരടി പോലും പിന്നോട്ടില്ലെന്ന് അജിത് ഡോവൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘രാഷ്‌ട്ര താത്പര്യം മുൻനിർത്തി രാഷ്‌ട്രീയമായി വില കൊടുക്കാനും തയ്യാറായ പ്രധാനമന്ത്രിയുടെ തീരുമാനമാണ് അഗ്നിപഥ്‘: ഒരടി പോലും പിന്നോട്ടില്ലെന്ന് അജിത് ഡോവൽ

'അക്രമം നടത്തുന്നത് സാമൂഹിക വിരുദ്ധർ, യഥാർത്ഥ ഉദ്യോഗാർത്ഥികൾ പരിശീലനം തുടരുന്നു‘

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 06:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിതിയിൽ നിന്നും ഒരടി പോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ലോകത്തിൽ യുവജനസംഖ്യ ഏറ്റവും കൂടുതൽ ഉള്ള രാജ്യങ്ങളിൽ മുന്നിലാണ് ഇന്ത്യ. ഇങ്ങനെ ഒരു രാജ്യത്ത് ശരാശരി പ്രായം കുറവുള്ള സേന അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അക്രമം അഴിച്ചു വിടുന്നവർ ഉദ്യോഗാർത്ഥികളല്ല. യഥാർത്ഥ ഉദ്യോഗാർത്ഥികൾ എന്നേ പരിശീലനം ആരംഭിച്ചതായും അജിത് ഡോവൽ പറഞ്ഞു. അക്രമങ്ങൾ സാമൂഹിക വിരുദ്ധരുടെ മാർഗ്ഗമാണ്. സർക്കാരിനെ അപമാനിക്കുക മാത്രമാണ് അവരുടെ ലക്ഷ്യമെന്നും ഡോവൽ പറഞ്ഞു.

ആദ്യ ബാച്ച് അഗ്നിവീരന്മാർ സൈനിക സേവനത്തിന് ശേഷം പുറത്തിറങ്ങുമ്പോഴേക്കും ഇന്ത്യ 5 ട്രില്യൺ ഡോളർ സമ്പദ്ഘടന ആയിരിക്കും. സർക്കാർ- സ്വകാര്യ മേഖലകളിലും സൈനിക- അർദ്ധ സൈനിക മേഖലകളിലും വലിയ അവസരങ്ങളാകും അവരെ കാത്തിരിക്കുക. ഡോവൽ വ്യക്തമാക്കി.

ദശാബ്ദങ്ങളായി ചർച്ച ചെയ്യപ്പെടുന്ന പദ്ധതിയാണ് അഗ്നിപഥ്. രാഷ്‌ട്രീയമായി നഷ്ടമുണ്ടാകുമെന്ന് ഭയന്ന് പലരും ഇത് വേണ്ടെന്ന് വെച്ചു. രാഷ്‌ട്ര താത്പര്യം മുൻനിർത്തി രാഷ്‌ട്രീയമായി വില കൊടുക്കാനും തയ്യാറായ പ്രധാനമന്ത്രിയുടെ തീരുമാനമാണ് അഗ്നിപഥ്. നരേന്ദ്ര മോദിക്ക് മാത്രം പ്രാവർത്തികമാക്കാൻ സാദ്ധ്യമാകുന്ന ധീരമായ ഒരു തീരുമാനമാണ് ഇത്. അജിത് ഡോവൽ കൂട്ടിച്ചേർത്തു.

2006ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സമാനമായ പദ്ധതിയുമായി രംഗത്ത് വന്നിരുന്നു. അന്ന് ബി എസ് എഫ് ഡയറക്ടർ ജനറലിന് കീഴിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു സമിതിയും രൂപീകരിച്ചിരുന്നു. എന്നാൽ അതിന്റെ റിപ്പോർട്ട് ഒരിക്കലും പുറത്തു വന്നതായി അറിവില്ലെന്ന് ഡോവൽ ചൂണ്ടിക്കാട്ടി.

വരാനിരിക്കുന്നത് സാങ്കേതിക, യന്ത്രവത്കൃത യുദ്ധത്തിന്റെ നാളുകളാണ്. യുദ്ധഭൂമി എന്ന സങ്കൽപ്പം തന്നെ മാറാൻ പോകുകയാണ്. പോരട്ടവീര്യം സാങ്കേതിക മികവിനെ കൂടി ആസ്പദമാക്കിയായിരിക്കും ഇനി നിർവചിക്കപ്പെടുക. അങ്ങനെ ഒരു കാലഘട്ടത്തിൽ സൈന്യത്തിൽ സാങ്കേതിക പരിജ്ഞാനം നേടിയ യുവാക്കളുടെ സാന്നിദ്ധ്യം അനിവാര്യമാണെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു.

നിങ്ങൾ 22- 23 വയസ്സുള്ള ഒരു സാധാരണ യുവാവിനെ നോക്കൂ. അഗ്നിവീരനായി കഴിഞ്ഞാൽ അവന്റെ ജീവിതത്തിൽ കൂടുതൽ അച്ചടക്കം ഉണ്ടാകും. അവന്റെ കർമ്മശേഷി കൂടുതൽ കാര്യക്ഷമമാകും. ഒരു അവസരങ്ങളും അവന് അന്യമാകില്ല. അവന്റെ സമ്പാദ്യത്തിൽ അപ്പോൾ ശരാശരി 11 ലക്ഷം രൂപ ഉണ്ടാകും. അത് ഉപയോഗിച്ച് അവന് ഉപരിപഠനം നടത്താനോ, ഭാവി ശോഭനമാക്കുന്ന ഏത് കാര്യത്തിലും ഏർപ്പെടാനോ സാധിക്കും. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അജിത് ഡോവൽ വ്യക്തമാക്കി.

Tags: Narendra ModiBJPajith dovalAgnipath
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies