തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു .ഇത് സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന് മന്ത്രി നിർദ്ദേശം നൽകി. പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കിൽ നടത്തേണ്ട മോട്ടോർ റേസ് സാധാരണ റോഡിൽ യുവാക്കൾ നടത്തുന്നു.
യുവാക്കൾ അപകടത്തിൽപ്പെട്ട് മരണമടയുന്നത് അടുത്തകാലത്ത് വർദ്ധിച്ചിരിക്കുകയാണ് .ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി നിർദ്ദേശം മോട്ടോർ വാഹന വകുപ്പിന് നൽകിയിരിക്കുന്നത്. ‘ഓപ്പറേഷൻ റേസ് ‘എന്ന പേരിൽ രണ്ടാഴ്ച നീണ്ട് നിൽക്കുന്ന പരിശോധനയാണ് നടക്കുന്നത്.പരിശോധന ബുധനാഴ്ച ആരംഭിക്കും.
രൂപമാറ്റം വരുത്തിയും അമിതവേഗത്തിൽ ഓടിച്ചും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസൻസ് റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. പരിശോധനാ വേളയിൽ നിർത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിലെത്തി പിഴ ഈടാക്കുകയും ചെയ്യും.
Comments